അമ്മയും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട സംഭവം: അന്വേഷണം ഊര്‍ജിതപ്പെടുത്തി

ഒഹായൊ: ജൂണ്‍ 11 ഞായറാഴ്ച രാത്രി വീടിനകത്തെ ഉറക്ക മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ സൂസന്‍ ടെയ്ലര്‍ (45), മക്കളായ ടെയ്ലര്‍ പിഫര്‍ (21), കെയ്ലി പിഫര്‍ (18) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി നോര്‍ത്ത് റോയല്‍ട്ടണ്‍ ഡിറ്റക്ടീവ് സേവ് ലോഡിങ്ങ് പറഞ്ഞു.മരിച്ച മൂന്ന് പേരില്‍ ഒരാള്‍ക്ക് കത്തി കുത്തേറ്റതായും, മറ്റ് രണ്ട് പേരുടെ മരണ കാരണം അന്വേഷിച്ച് വരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ടെയ്ലര്‍ ഫാഷന്‍ ഡിസൈനിലും, കെയ്ലി ഫോറന്‍സിക്ക് സയസിലും വിദ്യാര്‍ത്ഥിയായിരുന്നു.ടെയ്ലറുടെ ബോയ് ഫ്രണ്ടാണ് മൃതദേഹങ്ങള്‍ ആദ്യമായി കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയയായിരുന്നു.

കൊലപാതകത്തിനുള്ള കാരണം അജ്ഞാതമാണെന്ന ഒഹായെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും, പോലീസും തിങ്കളാഴ്ച രാവിലെ വെളിപ്പെടുത്തി.മൂന്ന് പേരും അമ്മയുടെ ബെഡില്‍ മരിച്ചു കിടക്കുകയായിരുന്നുവെന്നും ബലപ്രയോഗം നടന്നതായോ, തോക്കോ, കത്തിയോ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

News Report: P.P.Cherian, USA

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *