സൗത്ത് ഏഷ്യന്‍ ഉപഗ്രഹത്തിന്റെ അണിയറ ശില്‍പികള്‍ക്ക് വരവേല്‍പ്  

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ നാഴിക കല്ലായി മാറിയ സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് -ജിസാറ്റ് -9ന്റെ അണിയറ ശില്‍പികള്‍ക്ക് വരവേല്‍പ് നല്‍കി. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ.കെ.ശിവന്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ എസ്.സോമനാഥ്, പ്രോജക്ട് ഡയറക്ടര്‍ ആര്‍.ഉമാമഹേശ്വരന്‍ എന്നിവര്‍ക്കാണ് വരവേല്‍പ് നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ മൂവരേയും വിഎസ്എസ്‌സി ചീഫ് കണ്‍ട്രോളര്‍ ഡോ.ബിജു ജോസഫിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സാറ്റലൈറ്റിന്റെ വിജയകുതിപ്പിലുള്ള ആഹ്ലാദം ഏവരും പങ്കുവച്ചു.

സാര്‍ക്ക് രാജ്യങ്ങളുടെ സാമ്പത്തിക വികസനകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സാറ്റലൈറ്റ് കഴിഞ്ഞദിവസം വൈകിട്ട് 4.57 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചത്. ഇന്ത്യയുടെ അഭിമാനം എന്ന് വിശേഷിപ്പിക്കുന്ന ജിഎസ്എല്‍വി-09 റോക്കറ്റാണ് 2,230 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിച്ചത്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *