നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് പ്രവാസിസാഹിത്യകാരിൽ നിന്ന് സൃഷ്ടികൾ  ക്ഷണിക്കുന്നു

അൽകോബാർ: നവയുഗം സാംസ്കാരിക വേദി അൽകോബാർ മേഖലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ, സി.പി.ഐ നേതാവും, കേരള രാഷ്ട്രിയത്തിലെ സംശുദ്ധപൊതുപ്രവർത്തനത്തിനുടമയുമായിരുന്ന  സഖാവ് കെ.സി.പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന്, സൗദിഅറേബ്യയിലെ പ്രവാസി സാഹിത്യകാരിൽ നിന്ന് മലയാളം ചെറുകഥ, കവിത എന്നീവിഭാഗങ്ങളിൽ  സാഹിത്യസൃഷ്ടികൾ  ക്ഷണിക്കുന്നു.   മത്സരത്തിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ  മുൻപ്  പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികൾ   സെപ്തംബര്‍ പതിനഞ്ചാം  തിയതിക്ക് മുൻപായി  navayugamkhobar@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്.   ചെറുകഥ പത്ത് ഫുൾസ്കാപ്പ് പേജിലും,  കവിത അഞ്ചു ഫുൾസ്കാപ്പ് പേജിലും  കവിയരുത്.പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ.  സൃഷ്ടാവിന്റെ പേരും, അഡ്രസ്സും, ചെറിയ ഒരുസ്വയം പരിചയപ്പെടുത്തൽ വിവരണവും ഉൾപ്പെടെയുള്ള വിവരങ്ങളും,ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പം അയയ്ക്കണം. ഇവയെല്ലാം സ്കാൻ ചെയ്ത് ഇമെയിൽ ആയി അയച്ചു തരികയോ, നവയുഗം ഭാരവാഹികളെ നേരിട്ട് എൽപ്പിയ്ക്കുകയോ ചെയ്യാം.   മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില് മികച്ച ആദ്യ മൂന്ന് സൃഷ്ടികൾക്ക് ഒക്ടോബര്‍ അവസാനം കേരളത്തിലേയും പ്രവാസ ലോകത്തെയും രാഷ്ട്രിയ കലാസാംസ്കാരികസാഹിത്യരംഗത്തെ പ്രമുഖർ  പങ്കെടുക്കുന്ന “സർഗ്ഗപ്രവാസം 2017″ന്റെ വേദിയിൽ  വെച്ച്കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരം നൽകുന്നതായിരിക്കുമെന്ന്  മേഖല പ്രസിഡന്റ് ബിജു വര്‍ക്കിയും,സെക്രട്ടറി അരുണ് ചാത്തന്നൂരും  അറിയിച്ചു     സർഗ്ഗപ്രവാസം-2015 ൻറെ ഭാഗമായാണ് 2015 ല്‍  നവയുഗം സാംസ്കാരികവേദി  കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ

Read more

സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

    ദമ്മാം: ശമ്പളവും ഇക്കാമയും കിട്ടാത്തതിനാൽ  പിണങ്ങി ജോലി ഉപേക്ഷിച്ചതിന്, സ്പോൺസർ മോഷണക്കുറ്റം ചുമത്തി  കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗം സാംസ്കാരിവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.  

Read more

“പ്രവാസം – പ്രതീക്ഷകളും യാഥാർഥ്യവും” ; സംവാദത്തിന്റെ പുതിയ തലങ്ങൾ തീർത്ത നവയുഗം സ്നേഹസായാഹ്നം.

ദമ്മാം: പ്രവാസലോകത്തെ മലയാളികളുടെ സംവാദകശേഷിയ്ക്ക് പുതിയ മാനങ്ങൾ തീർത്ത്, നവയുഗം സാംസ്കാരികവേദി ദമ്മാം മേഖല കമ്മിറ്റിയുടെ പുതിയ പ്രതിമാസ സംവാദ പരിപാടിയായ “സ്നേഹ സായാഹ്നം” ഉത്ഘാടനം ചെയ്യപ്പെട്ടു. ദമ്മാം താജ് ഇന്ത്യൻ ഹോട്ടൽ

Read more

കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ : സംവിധായകൻ വിനയൻ

കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ : വിനയൻ നവയുഗം എ.ബി.ബർദ്ദാൻ സ്മാരക നിസ്വാർത്ഥ സാമൂഹ്യസേവന പുരസ്കാരം ഇ.എം. കബീറിന് സമ്മാനിച്ചു. ദമ്മാം: കേരളത്തിൽ സ്ഥിരമായി ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യജീവിതത്തിൽ നിസ്വാർത്ഥതയോടെ ഇടപെടുകയും, മറ്റുള്ളവരെ

Read more

സ്പോൺസർ പാസ്സ്‌പോർട്ട് പുതുക്കാൻ മറന്നു പോയതിനാൽ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങിയനവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

നിർഭാഗ്യം മൂലം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളി വീട്ടുജോലിക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ദമ്മാം: സ്പോൺസർ പാസ്സ്‌പോർട്ട് പുതുക്കാൻ മറന്നു പോയതിനാൽ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി

Read more