സേവാഗ് ഇന്ത്യൻ കോച്ച് ആയേക്കും

ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായിരുന്ന വെടിക്കെട്ട് ബാറ്റ്സ്‌മാൻ വിരേന്ദർ സേവാഗ് വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നു. എന്നാൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനം കവർന്ന വീരു ഇത്തവണ എത്തുന്നത് ബാറ്റിംഗ് നിരയിലേക്കല്ല എന്നു മാത്രം. പരിശീലകന്റെ വേഷത്തിലൂടെയാണ് ഇത്തവണ വീരു ദേശീയ ടീമിന്റെ ഭാഗമാകുന്നത്.

ചാമ്പ്യൻസ് ട്രോഫിയോടെ കാലാവധി കഴിയുന്ന അനിൽ കുംബ്ലെയ്‌ക്ക് പകരം വീരേന്ദർ സേവാഗ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.എെ സേവാഗിനെ സമീപിച്ചതായി ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്. പുതിയ പരിശീലകനാവാനുള്ള അപേക്ഷ അയക്കാൻ ബി.സി.സി.എെയുടെ മാനേജർമാരിലൊരാൾ സേവാഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *