ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം.

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. 64 റണ്‍സെടുത്ത ഡിക്ക്വെല്ലയാണ് ലങ്കയുടെ ടോപ്പ്സ്കോറര്‍.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഡിക്ക്വെല്ലയും ഗുണതിലകയും ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ കേദര്‍ ജാദവ് ആ കൂട്ടുകെട്ട് പൊളിച്ചു.

പിന്നീട് ക്രീസിലെത്തിയ മെന്‍ഡിസിനെ കൂട്ടുപിടിച്ച്‌ ഡിക്ക്വെല്ല ലങ്കയെ മുന്നോട്ടുനയിച്ചു. എന്നാല്‍ ലങ്ക 139 റണ്‍സിലെത്തി നില്‍ക്കെ ഡിക്ക്വെല്ല മടങ്ങി. 74 പന്തില്‍ 64 റണ്‍സെടുത്ത ലങ്കന്‍ ഓപ്പണറെ ജാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

50 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴു ബാറ്റ്സ്മാന്‍മാര്‍ പുറത്തായി. 36 റണ്‍സുമായി പുറത്താവാതെ എയ്ഞ്ചലോ മാത്യൂസ് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

ഇന്ത്യക്കായി 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങിയ അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *