രു​ദ്ര ദ​ണ്ഡേ എ​ന്ന 19കാ​രന്‍ കു​ട്ടി​ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നായി

മും​ബൈ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട​സെ​ഞ്ചു​റി കു​റി​ച്ച് മും​ബൈ ക്രി​ക്ക​റ്റ​ർ. രു​ദ്ര ദ​ണ്ഡേ എ​ന്ന 19കാ​ര​നാ​ണ് കു​ട്ടി​ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​യ​ത്. 67 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു രു​ദ്ര​യു​ടെ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ട്ടം.

മും​ബൈ സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ച്ച അ​ബി​സ് റി​സ്വി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി സൂ​പ്പ​ർ 8 കോ​ള​ജ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് രു​ദ്ര അ​സാ​മാ​ന്യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. റി​സ്വി കോ​ള​ജി​നെ​യാ​ണ് രു​ദ്ര പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ഡാ​ൽ​മി​യ കോ​ള​ജാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു​ചെ​യ്ത റി​സ്വി കോ​ള​ജി​നാ​യി ഓ​പ്പ​ണ്‍ ചെ​യ്ത രു​ദ്ര 39 പ​ന്തി​ൽ​നി​ന്നു സെ​ഞ്ചു​റി​യി​ൽ എ​ത്തി. 67 പ​ന്തി​ൽ ഇ​ര​ട്ട​സെ​ഞ്ചു​റി​യും കു​റി​ച്ചു. രു​ദ്ര​ക്കൊ​പ്പം ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്ത ആ​കാ​ർ​ഷി​ത് ഗോ​മ​ൽ 63 റ​ണ്‍​സ് നേ​ടി ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി. മ​ത്സ​ര​ത്തി​ൽ 247 റ​ണ്‍​സി​ന് റി​സ്വി കോ​ള​ജ് വി​ജ​യി​ച്ചു.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ 175 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ വെ​സ്റ്റ്ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ​ർ ക്രി​സ് ഗെ​യി​ൽ കു​റി​ച്ച 175 റ​ണ്‍​സാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന ട്വ​ന്‍റി 20 സ്കോ​ർ. ഇ​താ​ണ് രു​ദ്ര മ​റി​ക​ട​ന്ന​ത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *