ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാന് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
ഡേവിഡ് മില്ലറുടെ ഒറ്റയാൾ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടത്തിയത്. ഇന്നിംഗ്സിൽ മൂന്നു സിക്സറും ഒരു ബൗണ്ടറിയും മാത്രം പറത്തിയ മില്ലർ 104 പന്തിൽ 75 റണ്‍സ് നേടി പുറത്താകാതെനിന്നു. പാക് ബൗളർമാരുടെ തീപാറുന്ന പന്തുകൾക്കു മുന്നിൽ പതറി ഒരുഘട്ടത്തിൽ 118/6 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ, വാലറ്റത്ത് ക്രിസ് മോറിസിനെ(28)യും റബാദ(26)യെയും കൂട്ടുപിടിച്ച് മില്ലർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.