ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. പാകിസ്താന്‍ മുന്നോട്ടുവെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒന്ന് പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതെ 30.2 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. 180 റണ്‍സിന്റെ വിജയത്തോടെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പാകിസ്താന് സ്വന്തം. 2009ലെ ടിട്വന്റി കിരീടത്തിന് ശേഷം പാകിസ്താന്‍ നേടുന്ന അന്താരാഷ്ട്ര കിരീടമാണിത്.

339 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 28.0 ഓവറില്‍ 158 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായപ്പോള്‍ പിന്നാലെയെത്തിയ കൊഹ്‌ലി 5 റണ്‍സ് എടുത്ത് മടങ്ങി. യുവരാജ് 22 റണ്‍സും ധവാന്‍ 21 റണ്‍സും എടുത്ത് പുറത്തായി. ധോണിയ്ക്ക് വെറും 4 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റത്തെ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് അല്പം ആശ്വാസമായാത്. 76 റണ്‍സ് എടുത്ത പാണ്ഡ്യ റണ്‍ ഔട്ട്‌ ആവുകയായിരുന്നു. രവീന്ദ്ര ജഡേജ 15 റണ്‍സ് എടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്തു. ഓ​പ്പ​ണ​ർ ഫ​ഖ​ർ സ​മാ​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യും അ​സ​ർ അ​ലി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് പാകിസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *