മെസ്സിയുടെ മിന്നുകെട്ട്. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു.

ലിയണല്‍ മെസ്സി വിവാഹിതനാവാന്‍ തീരുമാനിച്ചു. ഈമാസം മുപ്പതിനാണ് മെസ്സിയുടെ മിന്നുകെട്ട്. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു.മുപ്പത് വയസ്സ് കഴിഞ്ഞയുടനെയാണ് മെസ്സി ഔദ്യോഗികമായി വിവാഹിതനാവുന്നത്. രണ്ട് മക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം എന്നതാണ് മറ്റൊരു പ്രത്യേകത.

സ്പാനിഷ് ഡിസൈനര്‍ റോസ ക്ലാര ഡിസൈന്‍ ചെയ്ത പ്രത്യേക വസ്ത്രമാണ് മെസി ധരിക്കുക.വിവാഹത്തിന് കിട്ടുന്ന സമ്മാനങ്ങള്‍ മെസിയുടെ സന്നദ്ധ സംഘടനയായ ലിയോ മെസി ഫൗണ്ടേഷന് നല്‍കും. കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയാണിത്. കായിക ലോകം ഉറ്റുനോക്കുന്ന വിവാഹത്തിനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *