ഒ​ടു​വി​ൽ ഡ​ൽ​ഹി ത​നി​നി​റം കാ​ട്ടി.മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ട് 146 റ​ണ്‍​സി​നാ​ണ് ഡ​ൽ​ഹി തോറ്റു.

ന്യൂ​ഡ​ൽ​ഹി: ഒ​ടു​വി​ൽ ഡ​ൽ​ഹി ത​നി​നി​റം കാ​ട്ടി. ഐ​പി​എ​ലി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ജ​യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഡെ​യ​ർ ഡെ​വി​ൾ​സ് വ​ന്പ​ൻ തോ​ൽ​വി വ​ഴ​ങ്ങി. മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ട് 146 റ​ണ്‍​സി​നാ​ണ് ഡ​ൽ​ഹി പ​രാ​ജ​യ​പ്പെ​ട്ട​ത്. മും​ബൈ ഉ​യ​ർ​ത്തി​യ 213 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 13.4 ഓ​വ​റി​ൽ 66 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ്- 212/3(20). ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്- 66(13.4).

ആ​ദ്യം ബാ​റ്റു​ചെ​യ്ത മും​ബൈ​ക്കാ​യി ലെ​ൻ​ഡ​ൽ സി​മ​ണ്‍​സ്(43 പ​ന്തി​ൽ 66), കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ്(35 പ​ന്തി​ൽ 63*) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വ​ന്പ​ൻ സ്കോ​ർ ന​ൽ​കി​യ​ത്. പാ​ർ​ഥി​വ് പ​ട്ടേ​ൽ(25), രോ​ഹി​ത് ശ​ർ​മ(10), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(14 പ​ന്തി​ൽ 29*) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സ്കോ​റു​ക​ൾ.

വ​ന്പ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ ഡ​ൽ​ഹി​ക്ക് ആ​ദ്യ പ​ന്തി​ൽ​ത​ന്നെ സ​ഞ്ജു സാം​സ​ണെ ന​ഷ്ട​പ്പെ​ട്ടു. പി​ന്നാ​ലെ വി​ക്ക​റ്റു​ക​ൾ പൊ​ഴി​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ സ്കോ​ർ 66ൽ ​ഡ​ൽ​ഹി ബാ​റ്റു​താ​ഴ്ത്തി. 21 റ​ണ്‍​സ് നേ​ടി​യ ക​രു​ണ്‍ നാ​യ​രാ​ണ് ഡ​ൽ​ഹി ടോ​പ് സ്കോ​റ​ർ. മും​ബൈ​ക്കാ​യി ഹ​ർ​ഭ​ജ​ൻ സിം​ഗ്, ക​ര​ണ്‍ ശ​ർ​മ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ല​സി​ത് മ​ലിം​ഗ അ​ഞ്ചു റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

ജ​യ​ത്തോ​ടെ മും​ബൈ ഐ​പി​എ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീ​മാ​യി. തോ​റ്റ ഡ​ൽ​ഹി​യു​ടെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *