പാകിസ്ഥാനെ അടിച്ചൊതുക്കി ;അങ്ങനെ കളിക്കളത്തിലെ ക്രിക്കറ്റ് യുദ്ധത്തിൽ ഇന്ത്യ 124 റൺസിന് വിജയിച്ചു.

ബദ്ധവെെരികളായ പാകിസ്ഥാനെ തകർത്ത് നിലവിലെ ചാമ്പ്യൻമാർ ചാമ്പ്യൻസ് ട്രോഫിയിൽ പടയോട്ടം തുടങ്ങി. വിജയലക്ഷ്യമായ 324 റൺസ് പിന്തുടർന്ന പാകിസ്ഥാനെതിരെ മഴനിയമം അനുസരിച്ച് ഇന്ത്യയ്‌ക്ക് 124 റൺസിന്റെ വിജയം. രണ്ടാം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 164 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

മഴ കാരണം നിരവധി തവണ മുടങ്ങിയ കളിയിൽ ഇന്ത്യൻ ബാറ്റിംഗ് നിരയും ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർമാരായ ശിഖർ ധവാൻ (68), രോഹിത് ശർമ (91), ക്യാപ്‌റ്റൻ വിരാട് കൊഹ്‍ലി (81*), യുവരാജ് സിങ് (53) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ 48 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു.

ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 324 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥന്റെ സ്കോർ ബോർഡിൽ 22 റൺസെത്തി വീണ്ടു മഴ വില്ലനായെത്തി. തുടർന്ന് ഡക്ക്‌വർത്ത് ലൂയീസ് നിയമപ്രകാരം പാകിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റൺസായി പുന:ക്രമീകരിക്കുകയായിരുന്നു. പാകിസ്ഥാൻ നിരയിൽ ഓപ്പണിംഗ് ബാറ്റ്സ്മാൻ അസർ അലിക്ക് (50) മാത്രമേ തിളങ്ങാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറിൽ 319 റൺസാണ് നേടിയത്. മഴ മൂലം മത്സരം ആദ്യം 49 ഓവറായും പിന്നീട് 48 ഓവറായും കുറച്ചിരുന്നു. ഇന്ത്യ മികച്ച സ്‌കോർ ഉയർത്തിയതോടെ വിജയം നിഷേധിക്കാൻ മഴയെത്തുമോ എന്ന ആശങ്കയും സജീവമായി. ഇതോടെ അനിവാര്യമായ വിജയത്തിനായി ഗാലറിയിലെങ്കും ഇന്ത്യൻ ആരാധകരുടെ പാർത്ഥന ഉയർന്നു. അത് വെറുതെയായില്ല. പാക്കിസ്ഥാന്റെ ഇന്നിങ്‌സിൽ 20 ഓവർ കഴിഞ്ഞപ്പോൾ തന്നെ വിജയം ഇന്ത്യയ്ക്കാകുമെന്ന് ഉറപ്പിച്ചു.അങ്ങനെ കളിക്കളത്തിലെ ക്രിക്കറ്റ് യുദ്ധത്തിൽ ഇന്ത്യ 124 റൺസിന് വിജയിച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *