വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാന്മാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഏ​റ്റെ​ടു​ത്ത് ഗൗ​തം ഗം​ഭീ​ർ

 

 

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച 25 സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​രു​ടെ മ​ക്ക​ൾ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ക്രി​ക്ക​റ്റ​ർ ഗൗ​തം ഗം​ഭീ​ർ. ജ​വാന്മാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് പൂർണമായും ഗൗ​തം ഗം​ഭീ​ർ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ക്കും. ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്‍റെ ഫൗ​ണ്ടേ​ഷ​നും സം​ഘ​വും ആ​രം​ഭി​ച്ച​താ​യും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് നാ​യ​ക​ൻ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്രം തു​റ​ന്ന​പ്പോ​ൾ ആ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു ജ​വാന്മാ​രു​ടെ പെ​ണ്‍​മ​ക്ക​ളു​ടെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ചി​ത്രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. അ​തി​ൽ ഒ​രു പെ​ണ്‍​കു​ട്ടി വീ​ര​മൃ​ത്യു വ​രി​ച്ച അ​ച്ഛ​നെ സ​ല്യൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, അ​ല​റി ക​ര​യു​ക​യാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ പെ​ണ്‍​കു​ട്ടി​യെ​ന്നും ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ഗം​ഭീ​ർ പ​റ​ഞ്ഞു.

സു​ക്മ​യി​ൽ ജ​വാന്മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​തി​രേ ഗം​ഭീ​ർ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ജ​വാന്മാ​​രെ കൊ​ല​പ്പെ​ടു​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളോ​ട് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്ക​ണ​മെ​ന്ന് ഗം​ഭീ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു. ഛത്തീ​സ്ഗ​ഡ്, കാ​ഷ്മീ​ർ, വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജ​വാന്മാർ​ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. വി​ല കു​റ​ഞ്ഞ​ത​ല്ല എ​ന്‍റെ രാ​ജ്യ​ത്തു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ. ചി​ല​ർ ഇ​തി​ന് ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ഗം​ഭീ​ർ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

സു​ക്മ മേ​ഖ​ല​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന സി​ആ​ർ​പി​എ​ഫ് ജ​വാന്മാർ​ക്കെ​തി​രേ​യാ​ണ് ന​ക്സ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ന്നൂ​റോ​ളം ന​ക്സ​ലു​ക​ളാ​ണ് ഇ​ന്ത്യ​ൻ അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ത്തി​ന് നേ​രെ വെ​ടി​വ​യ്പു ന​ട​ത്തി​യ​ത്.

നേ​ര​ത്തെ, കാ​ഷ്മീ​രി​ൽ ജ​വാന്മാർ​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴും ഗം​ഭീ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഒ​രോ ജ​വാ​ന് പ​ക​രം 100 ജി​ഹാ​ദി​ക​ളെ വ​ക​വ​രു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഗം​ഭീ​റി​ന്‍റെ ട്വീ​റ്റ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *