ബം​ഗ​ളു​രു എ​ഫ്.സിക്ക് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്

ബം​ഗ​ളു​രു: മ​ല​യാ​ളി​താ​രം സി.​കെ.​വി​നീ​തി​ന്‍റെ എക്സ്ട്രാ ടൈമിലെ ഇ​ര​ട്ട​ഗോ​ള്‍ മി​ക​വി​ല്‍ ബം​ഗ​ളു​രു എ​ഫ്.സി ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ജേ​താ​ക്ക​ളായി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാണ് മോ​ഹ​ന്‍​ബ​ഗാ​നെ ബംഗളുരു കീഴടക്കിയത്. ഇ​രു​ടീ​മു​ക​ളും ഗോ​ള്‍ നേ​ടാ​നാ​കാ​തെ പോയ 90 മിനിറ്റിന് ശേഷം അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ സി.​കെ.​വി​നീ​ത് ഇരട്ടഗോള്‍ കൈവരിക്കുകയായിരുന്നു. നാ​ലാംഫൈ​ന​ല്‍ ക​ളി​ക്കു​ന്ന ബം​ഗ​ളു​രു എ​ഫ്.സിയുടെ ര​ണ്ടാം കി​രീ​ടമാണിത്. ഇ​തോ​ടെ അ​ടു​ത്ത വ​ര്‍​ഷ​ത്തെ എ​എ​ഫ്.സി ക​പ്പി​ന് ഇവര്‍ യോ​ഗ്യ​ത നേ​ടി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *