അനില്‍ കുംബ്ലെ രാജിവച്ചേയ്ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ രാജിവച്ചേയ്ക്കും. പരിശീലകനായി തുടരാന്‍ താല്പര്യം ഇല്ലെന്ന് കുംബ്ലെ വ്യക്തമാക്കിയെന്ന് ഒരു എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. നായകന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വിത്യാസങ്ങളുടെ പേരിലാണ് കുംബ്ലെ പരിശീലകസ്ഥാനം രാജിവെയ്ക്കുന്നത്.

പരിശീലകസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിസിസിഐയുടെ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി കുംബ്ലെയുമായി കൂടിക്കാഴ് നടത്തിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ബിസിഐക്ക് കുംബ്ലെയുടെ സേവനം തുടരുന്നതിനോട് യോജിപ്പില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *