നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്‍കി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്‍കി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. നഴ്സുമാരുടെ ന്യായമായ വേതനം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാസഭയുടെ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് അര്‍ഹിക്കുന്ന ശമ്ബളം നല്‍കുന്നുണ്ട്. എന്നാല്‍ പല ആശുപത്രികളിലും ഇതില്ലെന്ന പരാതി ഉയര്‍ന്നു. സമൂഹത്തിലെ പ്രധാന ശുശ്രൂഷ ചെയ്യുന്ന നഴ്സുമാര്‍ക്ക് ജീവിതത്തിനാവശ്യമായ വേതനം ലഭിക്കേണ്ടതുണ്ടെന്നും ആലഞ്ചേരി പറഞ്ഞു.

ഇത് സാമാന്യനീതിയുടെ വിഷയമായി കാണണം. വേതനവര്‍ദ്ധനയില്‍ ബന്ധപ്പെട്ട സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്ബോള്‍ ശമ്ബളസ്കെയില്‍ പരിഷ്കരിക്കാമെന്ന് കത്തോലിക്കാ ആശുപത്രി മാനേജ്മെന്റുകള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിപറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *