മര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാലസില്‍ ഊഷ്മള സ്വീകരണം

ഡാലസ്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്ന മര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമായ്ക്ക് ഊഷ്മള സ്വീകരണം നല്‍കി. വിമാനതാവളത്തില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായെ റവ. വി. സി. സജി, ഭദ്രാസന കൗണ്‍സില്‍ അംഗം റവ. വിജു വര്‍ഗീസ്, റവ. അലക്‌സ് കെ. ചാക്കോ, റവ. സിജോ ജോണ്‍, മണ്ഡലാംഗവും, മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം, റവ. ഷൈജു പി. ജോണ്‍, പി. ടി. മാത്യു, മാത്യു പി. ഏബ്രഹാം, തോമസ് മാത്യു, എബി തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

87 ാം ജന്മദിനവും പട്ടത്വ ശുശ്രൂഷയില്‍ 60 വര്‍ഷവും പൂര്‍ത്തീകരിച്ച മെത്രാപ്പോലീത്താ ഡാലസ് മാര്‍ത്തോമ ചര്‍ച്ചില്‍ 15 ന് നടക്കുന്ന ഡീക്കന്‍ അരുണ്‍ സാമുവേല്‍ വര്‍ഗീസിന്റെ പട്ടം കൊടശുശ്രൂയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് സഹകാര്‍മ്മികത്വവും വഹിക്കും.

87 ാം വയസ്സിലും കര്‍മ്മോത്സുകനായി സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെത്രാപ്പോലീത്തായുടെ സന്ദര്‍ശനം ഡാലസിലെ സഭാ വിശ്വാസികള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *