ബത്ഹ അഗ്നി ബാധ;രണ്ടു ലക്ഷം റിയാൽ സഹായ വാഗ്ദാനവുമായി ലുലു ഗ്രൂപ്പ്

റിയാദ് :നഗര ഹൃദയത്തിലെ പ്രധാന  വാണിജ്യ കേന്ദ്രമായ  കൊമേഴ്‌സ്യൽ സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ എല്ലാം നഷ്ട്ടപ്പെട്ട  ഇന്ത്യൻ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി  ലുലു ഗ്രൂപ്പ്  എം.ഡി. പത്മശ്രി എം എ യൂസഫ് അലി.
റിയാദിലെ പൊതുപ്രവർത്തകരുടെ പൊതുവേദിയായ എൻ ആർ കെ യുടെ നേതൃത്വത്തിൽ രൂപീകൃതമായ ജനകീയസമിതിയുടെ  ഇടപെടൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം ആകുകയാണ്.
   സിറ്റി ഫ്‌ളവർ ഡയറക്‌ടർ റ്റി എ അഹമ്മദ് കോയ ചെയർമാനായും എം മൊയ്‌തീൻ കോയ വർക്കിങ് ചെയർമാനും ഇസ്മായിൽ എരുമേലി ജനറൽ കൺവീനറും റഷീദ് മേലേതിൽ ട്രഷററും നാസർ കാരന്തൂർ ചീഫ് കോർഡിനേറ്ററുമായി  മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനകളെയും, പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തി രൂപീകൃതമായ ജനകീയ സമിതി സജീവമായി രംഗത്തുണ്ട്.
ജനകീയ സമിതിയുടെ ശ്രമഫലമായി  ലുലു ഗ്രൂപ്പ് എം.ഡി പത്മശ്രീ.എം എ യൂസഫലി രണ്ടുലക്ഷം റിയൽ സഹായ വാഗ്ദാനം  നൽകി. അതോടൊപ്പം സൗദി അറേബ്യയിലെ സിറ്റിഫ്ലവർ ഗ്രൂപ്പ്, മലബാർ ഗോൾഡ്, പാരഗൺ ഗ്രൂപ്പ്, ബഞ്ച് മാർക്ക് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളും, പ്രമുഖ വ്യക്തികളും സഹായവുമായി രംഗത്തുണ്ട്.
 കഷ്ടത അനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ കണ്ടെത്തി അവർക്ക് വേണ്ട  ധനസഹായങ്ങൾ നൽകുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
പ്രവാസ ലോകത്തു ഇന്ത്യൻ സമൂഹത്തിന് ഉണ്ടാകുന്ന പ്രയാസങ്ങളിൽ എന്നും കൈത്താങ്ങാവുന്ന എം എ യൂസഫലിക്ക് ജനകീയ സമിതി പ്രത്യകം നന്ദി അറിയിച്ചു.ഇതിന് മുൻപും ബത്ഹയിൽ നടന്ന  സമാനമായ ഒരു അഗ്നിബാധയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ലുലു ഗ്രൂപ്പ് സഹായമെത്തിച്ചിട്ടുണ്ട്.    പ്രവാസലോകത്തു  ഇന്ത്യൻ സമൂഹത്തിന് ഉണ്ടാകുന്ന വലിയ ദുരന്തങ്ങളിൽ മലയാളി സമൂഹം ഏറ്റെടുക്കൂന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നും ആശ്വാസകരമാണെന്നും, എൻ ആർ കെ യുടെ നേതൃത്വത്തിൽ  രൂപീകൃതമായ ജനകീയസമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരവുമാണെന്നും എം എ യൂസഫലി അഭിപ്രായപ്പെട്ടു.
ജനകീയ സമിതിയുടെ ഭാരവാഹികളുടെ യോഗത്തിൽ വർക്കിംഗ് ചെയർമാൻ എം.മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജന.കൺവ്വീനർ ഇസ്മായിൽ എരുമേലി,ട്രഷറർ റഷീദ് മേലേതിൽ, ചീഫ് കോഡിനേറ്റർ നാസർ കാരന്തൂർ ,വൈസ് ചെയർമാൻമാരായ സത്താർ കായംകുളം, ഉദയഭാനു,സജി കായംകുളം,സലീം കുമാർ, ഷാജി സോണ, കൺവ്വീനർമാരായ ഷാജി ആലപ്പുഴ,അലി ആലുവ, സെലീം കളക്കര, നവാസ് വെളളിമാടുകുന്ന്, ബഷീർ നാദാപുരം, മൊയ്തീൻ കുട്ടി തെന്നല,രാജേഷ് കോഴിക്കോട്,ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
 റിപ്പോർട്ട് :ഷിബു ഉസ്മാൻ, റിയാദ്

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *