വരദ്കര്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി

വരദ്കര്‍ക്ക് വന്‍ വിജയം:അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും

വാർത്ത :രാജു കുന്നക്കാട്ട്

 
ഡ​ബ്ളി​ൽ: അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേലിന്റെ ഇന്ന് നടന്ന നേതൃതിരഞ്ഞെടുപ്പില്‍ നിലവിലുള്ള മന്ത്രിസഭയിലെ സാമൂഹ്യസംരക്ഷണ മന്ത്രിയായ ലിയോ വരദ്കര്‍ 60 ശതമാനം വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടു.വരദ്കര്‍ക്ക് എതിരെ പോരാടിയ പരിസ്ഥിതി മന്ത്രി സൈമണ്‍ കോവ്‌നെയ്ക്ക് 40 ശതമാനം വോട്ടെ ലഭിച്ചുള്ളൂ,
അനായാസമായി ജയിച്ചു കയറിയേക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയ ലിയോ വരാദ്ക്കര്‍ക്ക് അവസാനനിമിഷം ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നെതെന്നാണ് വോട്ടിംഗ് നില തെളിയിക്കുന്നത്.
പാര്‍ട്ടിമെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കുള്ള വോട്ടിംഗില്‍ 65 ശതമാനം വോട്ടു നേടിയ സൈമണ്‍ കോവ്‌നെ ,ആദ്യഘട്ടത്തില്‍ വരദ്കര്‍ ക്യാമ്പിനെ അമ്പരിപ്പിച്ചു.
കൗണ്‍സിലര്‍മാരുടെ വോട്ടിംഗില്‍ 123 വോട്ടുകള്‍ ലിയോ നേടിയപ്പോള്‍ 100 വോട്ടുകളാണ് സൈമണ് ലഭിച്ചത്.
പാര്‍ലിമെന്റ് അംഗങ്ങളുടെ വിഭാഗത്തില്‍ 51 വോട്ടുകള്‍ ലിയോ നേടിയപ്പോള്‍ 22 വോട്ടുകളെ സൈമണ് ലഭിച്ചുള്ളു,
ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി 38കാരനായ ലിയോ മാറുന്നതിന്റെ ആഹ്ലാദത്തിലാണ് അയര്‍ലണ്ടിലെ ജനങ്ങള്‍.മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ് ജില്ലയിലെ വരാഡ് ഗ്രാമക്കാരനായ അശോക് വരദ്കറുടെയും,ഐറിഷ്‌കാരിയായ മിറിയയുടെയും മകനാണ് ലിയോ വരദ്കര്‍ .

അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും വ​രാ​ഡ്കർ സ്വന്തമാക്കി. പ്ര​ധാ​ന​മ​ന്ത്രി​യായിരുന്ന എ​ൻ​ഡ കെ​ന്നി രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​രാ​ഡ്ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

2007ൽ ​പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്ന​തു​വ​രെ ഒ​രു സാ​ധാ​ര​ണ ഡോ​ക്ട​ർ മാ​ത്ര​മാ​യി​രു​ന്നു വ​രാ​ഡ്ക​ർ. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം വി​വി​ധ വ​കു​പ്പു​ക​ൾ ഭ​രി​ച്ചു. 2015ൽ ​ആ​ണ് താ​നൊ​രു സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് വ​രാ​ഡ്ക​ർ സ്വ​യം പ്ര​ഖ്യാ​പി​ച്ച​ത്. ജ​ന​വി​ധി​യി​ലൂ​ടെ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​പ​ര​മാ​ക്കി​യ ലോ​ക​ത്തി​ലെ ആ​ദ്യ രാ​ജ്യ​മാ​ണ് അ​യ​ർ​ല​ൻ​ഡ്.

……………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *