രണ്ടാം തവണയും ജയില്‍ ചാടിയ പ്രതിയെ പോലീസ് തെരയുന്നു

സൗത്ത് കരോളിന: അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സൗത്ത് കരോളിനാ ജയിലില്‍ നിന്നും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജിമ്മി കൗസെ (46) അതിവിദഗ്ദമായി രക്ഷപ്പെട്ടു.2004 ല്‍ മുന്‍ ഡിഫന്‍സ് അറ്റോര്‍ണിയെ തട്ടികൊണ്ട് പോയ കേസ്സിലാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.ജൂലൈ 5 ഉച്ചക്ക് 1. 55 നാണ് റിഡ്ജ് വില്ലയിലുള്ള ലിബര്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിയുന്നത്.

ഇത് രണ്ടാം തവണയാണ് ജിമ്മി ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. 3 ദിവസത്തെ തിരച്ചിലിന് ശേഷം ഇരുവരേയും പോലീസ് പിടികൂടി.ആറടി 2 ഇഞ്ച് പൊക്കമുള്ള വെളുത്ത വര്‍ഗ്ഗക്കാരനായ പ്രതിയെ കണ്ടെത്തുന്നതിന് പോലീസ് തിരിച്ചറിയല്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ അതി സുരക്ഷിത ജയിലുകളില്‍ നിന്നും ഇതിന് മുമ്പും പ്രതികള്‍ രക്ഷപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *