ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകളെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം.

ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകളെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഗൾഫ് മേഖലയിൽ സാമ്പത്തികമാന്ദ്യം രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ്, അനധികൃത ഏജൻസികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശകാര്യമന്ത്രാലയം ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ജോലികൾക്കു വേണ്ടി ഇ-മൈഗ്രേറ്റ് എന്ന വെബ് പോർട്ടൽ തുടങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് റിക്രൂട്ട്മെന്റ് നടത്തുന്നത് അംഗീകൃത ഏജൻസികളായിരിക്കണം. അല്ലാത്തവർക്കെതിരേ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിലെ അംബാസിഡർമാർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, വിദേശകാര്യ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിന്റെ പ്രതിനിധിയായി ധനമന്ത്രി തോമസ് ഐസകാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനത്ത് നോർക്ക വഴിയുള്ള അംഗീകൃത റിക്രൂട്ട്മെന്റ് സജീവമാക്കിയതായും, സർക്കാർ ചെലവിൽ കൂടുതൽ നൈപുണ്യ വികസന പരിപാടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *