ട്രാ​ഫി​ക് ലൈ​റ്റ് അ​വ​ഗ​ണി​ച്ചാ​ൽ അ​ബു​ദാ​ബി​യി​ൽ 1000 ദി​ർ​ഹം പി​ഴ

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​രും. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ പി​ഴ പ്ര​ഖ്യാ​പി​ച്ചാ​ണ് പോ​ലീ​സ് പു​തി​യ നി​യ​മം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. സീ​റ്റ്ബെ​ൽ​റ്റ് ഇ​ടാ​ത്ത​വ​രും കു​ട്ടി​ക​ളെ മു​ന്നി​ലി​രു​ത്തി ഡ്രൈ​വ് ചെ​യ്യു​ന്ന​വ​രും വ​ൻ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രും.

ട്രാ​ഫി​ക് ലൈ​റ്റ് അ​വ​ഗ​ണി​ക്കു​ന്ന​വ​ർ​ക്ക് 1000 ദി​ർ​ഹം പി​ഴ​യും 12 ട്രാ​ഫി​ക് പോ​യി​ന്‍റു​ക​ളും ല​ഭി​ക്കും. കൂ​ടാ​തെ, ഒ​രു മാ​സ​ത്തേ​ക്ക് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത​വ​ർ​ക്കും കു​ട്ടി​ക​ളെ മു​ന്നി​ലി​രു​ത്തി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും 400 ദി​ർ​ഹ​മാ​ണ് പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പി​ഴ. അ​ന​ധി​കൃ​ത​മാ​യി യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് 3000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കാ​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

മൂ​ന്നു ച​ക്ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ലി​റ​ക്കി ഓ​ടി​ച്ചാ​ൽ 3000 ദി​ർ​ഹം പി​ഴ​യ്ക്കു പു​റ​മേ 90 ദി​വ​സ​ത്തേ​ക്ക് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ 800 ദി​ർ​ഹം പി​ഴ ചു​മ​ത്തു​മെ​ന്നും അ​ബു​ദാ​ബി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *