സൗത്ത് ഫ്‌ളോറിഡ ഇന്ത്യൻ സ്വന്തന്ത്ര്യദിനാഘോഷ സൗത്ത്  ഇന്ത്യൻ വംശജരുടെ പങ്കാളിത്തം  ശ്രദ്ധേയമായി

സൗത്ത് ഫ്‌ളോറിഡയിൽ നടന്ന ഇന്ത്യൻ സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങ് സൗത്ത് ഏഷ്യൻ അമേരിക്കൻ ഇന്ത്യൻ വംശജരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.ആഘോഷവേളയിൽ ഇന്ത്യൻ സമൂഹത്തിന് സ്വപ്നസാഫല്യമായി ഇന്റർനാഷണൽ കമ്മ്യൂണിറ്റി സെൻറർ എന്ന പദ്ധതിക്ക് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഫ്ലോറിഡ സ്റ്റേറ്റ് സെനറ്റർ ഡാഫനി ക്യാമ്പെല്ലിന്റെ പ്രഖ്യാപനം .

ഡേവിയിലുള്ള ഗാന്ധി സ്ക്വയറിലാണ് സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങ് നടന്നത്.ഫോമാ സിവിക്&കമ്മ്യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഫൊക്കാന,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക,കേരളസമാജം സൗത്ത് ഫ്ലോറിഡ, നവകേരള മലയാളി അസോസിയേഷൻ, കേരള പാം ബീച്ച് അസോസിയേഷൻ, മയാമി മലയാളി അസോസിയേഷൻ, അസോസിയേഷൻസ് ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്ക, ഇന്ത്യൻ-അമേരിക്കൻ മുസ്ലിം കൗൺസിൽ ,മഹാത്മാഗാന്ധി ഫൗണ്ടേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, സൗത്ത് ഫ്ലോറിഡ ഹിന്ദു അസോസിയേഷൻ, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്, ക്നാനായ കാത്തലിക് അസോസിയേഷൻ,സൗത്ത് ഫ്ലോറിഡ സിഖ് സൊസൈറ്റി, സൗത്ത് ഏഷ്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ കോക്കസ് എന്നീ സംഘടനകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ഡേവി മേയർ ജൂഡി പോൾ, മയാമി കൗണ്ടി ജഡ്‌ജ്‌ ഡയാന ഗോൺസാലസ് -വൈറ്റ് ,കൗൺസിൽ വുമൺ കാരൾ ഹാട്ടൻ , കോൺഗ്രസ് വുമൺ പ്രതിനിധി ഫിലിപ്പ് ജെറേസ്‌ , ഹോളിവുഡ് വൈസ് മേയർ പീറ്റർ ഹെർണാണ്ടസ് തുടങ്ങിയർ പങ്കെടുത്തു.

ഇന്ത്യൻ സ്വന്തന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഔദ്യോദികമായി അംഗീകരിച്ചു കൊണ്ട് ബ്രോവാർഡ്‌ കൗണ്ടി,മയാമി-ഡേഡ് കൗണ്ടി, ഡേവി ടൗൺ , പെംബ്രോക് പൈൻസ് , കൂപ്പർസിറ്റി, വെസ്റ്റൻ ,മിറാമാർ ,ലൗഡർഡേൽ ലേക്‌സ്‌,ഹോളിവുഡ് ,കോക്കനട്ട് ക്രീക് , ഡീർഫീൽഡ് ബീച്ച് ,ടാമറാക്,പ്ലാൻറ്റേഷൻ എന്നീ സിറ്റികളും പ്രഖ്യാപനം നടത്തി. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഇത്രയേറെ സിറ്റികളും , കൗണ്ടികളും ഒരേസമയം ഇന്ത്യൻ സ്വന്തന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഔദ്യോദികമായി അംഗീകരിച്ചു കൊണ്ട് പ്രഖ്യാപനം നടത്തുന്നത് .

ഫോമാ സിവിക്&കമ്മ്യൂണിറ്റി ഫോറത്തിന്റെ ചീഫ് കോർഡിനേറ്റർ സാജൻ കുര്യൻ ആണ് സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.ഡോ: ജഗതി നായർ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *