ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എസ് എം സി എ കുവൈറ്റ്.

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എസ് എം സി എ കുവൈറ്റ്.

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എസ് എം സി എ കുവൈറ്റ്.

 

കുവൈറ്റ് സിറ്റി;  കുവൈറ്റിലെ സീറോ മലബാർ  സഭാ വിശ്വാസികളുടെ  കൂട്ടായ്മയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ എന്ന എസ് എം സി എ 1995 ലാണ് രൂപം കൊണ്ടത് . സംഘടനയുടെ  ആദ്യ പ്രസിഡന്റായി  Late Mr.  തോമസ്  മാത്യു  കുട്ടംപേരൂറിനെയും ജനറൽ സെക്രട്ടറി ആയി ശ്രീ  ജേക്കബ്  ജോർജ്  പൈനാടത്തിനെയും ട്രഷറർ ആയി  ശ്രീ കെ എം തോമസിനെയും തിരഞ്ഞെടുത്തു. പ്രവാസി ജീവിതത്തിലും സഭാ വിശ്വാസികളുടെ ആദ്ധ്യാത്മികവും സാമൂഹികവും സാംസ്കാരികവുമായ  ക്ഷേമത്തിനും, അവരുടെ  വിശ്വാസം സംരക്ഷിച്ചുകൊണ്ട് പരമ്പരാഗതമായി  ലഭിച്ചിരിക്കുന്ന ആചാരങ്ങളും മറ്റും പിന്തുടർന്നു കൊണ്ട്  പുതു തലമുറയെ വളർത്തിയെടുക്കുവാനും, കുവൈറ്റിലുള്ള സഭാ അംഗങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും,  സമൂഹത്തിൽ വിഷമത  അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  തുടങ്ങിയ സംഘടനയാണ് എസ് എം സി എ. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ന് കുവൈറ്റിലെ ഏറ്റവും വലിയ സംഘടനയായി മാറാൻ എസ് എം സി എ ക്ക്  കഴിഞ്ഞു.


വളരെ വ്യക്തമായ നിയമാവലിയാണ് സംഘടനക്ക് ഉള്ളത്. ഇത് വളരെ  കെട്ടുറപ്പോടു കൂടി സംഘടനയെ മുന്നോട്ടു നയിക്കുവാൻ സഹായിക്കാൻ. എസ് എം സി എ ക്ക് മൂന്നു തലങ്ങളിൽ ഉള്ള ഭരണ സംവിധാനങ്ങൾ ആണ് ഉള്ളത്. നിശ്ചിത കുടുംബ യൂണിറ്റുകൾ ചേർന്ന് സോണും , പല സോണുകൾ ചേർന്ന് ഒരു ഏരിയ കമ്മിറ്റിയും, ഇപ്രകാരം നാല് ഏരിയാ കമ്മിറ്റികളാണ് ഉള്ളത്. നാല് ഏരിയാകമ്മിറ്റികൾ ചേർന്ന് ഒരു കേന്ദ്ര ഭരണ സംവിധാനവും ആണ് നിലവിൽ ഉള്ളത്.

കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉള്ള പ്രാർത്ഥന കൂട്ടായ്മയുടെ ഫലമായി വരും തലമുറയിലെ കുട്ടികളെ കൂടുതൽ ദൈവ വിശ്വസത്തോടു കൂടി വളർത്തിയെടുക്കുവാൻ സഹായിക്കുന്നു . കൂടാതെ കുടുംബങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും സ്നേഹവും സഹകരണവും വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യുന്നു . സംഘടനയുടെ കഴിവുള്ള  നേതാക്കളുടെ ശ്രമഫലമായി ഒരു കാലത്ത്  മാസത്തിൽ ഒരിക്കലും അതിനു ശേഷം ആഴ്ചയിൽ ഒരിക്കൽ  മാത്രം ലഭിച്ചിരുന്ന സീറോ മലബാർ ക്രമത്തിലുള്ള ദിവ്യബലി ഇപ്പോൾ എല്ലാ ദിവസവും ലഭിക്കുവാൻ തുടങ്ങി.
നാളുകളായി കുട്ടികളുടെ മത പഠന ക്ലാസുകൾ ലാറ്റിൻ സഭയുടെ രീതിയിൽ  ആയിരുന്നു നടന്നിരുന്നത് .  എന്നാൽ  ഏതാനും വർഷങ്ങൾക്കു മുമ്പ് 2008 ൽ എസ് എം സി എ യുടെ  നേതൃത്വത്തിൽ സീറോ മലബാർ സഭയിലെ  കുട്ടികൾക്കു വേണ്ടി സഭയുടെ രീതിയിൽ ഉള്ള മത പഠന  ക്ലാസുകൾ ആരംഭിക്കുകയും ഇംഗ്ലീഷ് കൂടാതെ  സ്വന്തം മാതൃഭാഷയിലും  പഠിക്കുവാനുള്ള അവസരം കുട്ടികൾക്കു ലഭിച്ചു.  വളരെ നല്ല രീതിയിൽ  നടന്നു വന്ന ക്ളാസുകൾക്ക്  ഔദ്യോഗികമായി അംഗീകാരം നൽകണം എന്ന്  എസ് എം സി എ കുവൈത്തിലെ സഭാ സംവിധാനത്തോടും സീറോ  മലബാർ സഭാ സിനഡിനോടും അഭ്യർത്ഥന നടത്തിയതിനെ തുടർന്ന് 2013 ലെ സിനഡ് അംഗീകാരം നൽകി. 2014 മേയ് മാസത്തിൽ കർദിനാൾ  മാർ ജോർജ് ആലഞ്ചേരി പിതാവ്  കുവൈറ്റ് സന്ദർശിച്ചപ്പോൾ അഭിവന്ദ്യ കാമില്ലോ പിതാവ്  ഔദ്യോഗികമായി കുവൈറ്റ് വീകാരിയറ്റിലേക്ക് ഏറ്റെടുത്തു.  പിന്നീട് കുവൈത്തിലെ എല്ലാ ഇടവകകളുടെ  കീഴിലും സീറോ മലബാർ സഭയുടെ മത പഠന ക്ളാസ്സുകൾ തുടങ്ങി. ഈ മാറ്റങ്ങൾക്ക് എല്ലാം ഇടയാക്കിയത് എസ് എം സി എ എന്ന സംഘടനയുടെ ഇടപെടൽ നിമിത്തമാണ്.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കു വേണ്ടി ബാലദീപ്തി എന്ന പേരിലുള്ള ഒരു  സംഘടന എസ്  എം സി എ യുടെ കീഴിൽ പ്രവർത്തിക്കുന്ന. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളുടെ വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടിയുള്ള നിരവധി പരിപാടികൾ എല്ലാ വർഷവും നടത്തുന്ന. ക്രസ്മസ് കരോൾ, പുൽക്കൂട് മത്സരങ്ങൾ, പുതുവത്സര പരിപാടികൾ എന്നി ആഘോഷങ്ങൾക്ക് ബാലദീപ്തിയിലെ കുട്ടികളുടെ പങ്ക്  വളരെ ശ്രദ്ധേയമാണ്.
സഭയുടെയും സംഘടനയുടെയും ദൈനംദിന പ്രവർത്തനങ്ങളിലേക്കും മുഖ്യധാരയിലേക്കും യുവജനങ്ങളെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് എസ് എം സി എ യുടെ  യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ്. മുപ്പത്തി അഞ്ച് വയസിൽ താഴെ പ്രായമുള്ളവരാണ്  യൂത്ത് മൂവ്മെന്റിലേ അംഗങ്ങൾ.  എസ്  എം സി എ യുടെ  എല്ലാ പൊതുപരിപാടികളുടെയും വിജയത്തിന് പിന്നിൽ യുവജനങ്ങളുടെ പങ്ക് വളരെശ്രദ്ധേയമാണ്.
എസ് എം സി എ യുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എല്ലാ വർഷവും നടന്നുവരുന്നത്.  അതിൽ പ്രധാനപ്പെട്ടതാണ് ഭവന നിർമാണ പദ്ധതി. സംഘടനയുടെ അംഗങ്ങളിൽ നിന്നും പണം സമാഹരിച്ചാണ്  ഭവന നിർമാണ പദ്ധതികൾ നടപ്പാക്കുന്നത്. 2006 – 2007 പ്രവർത്തന വർഷത്തിലാണ് ഭവനനിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാളിതുവരെ ആയി തലശ്ശേരി,  മാനന്തവാടി, താമരശ്ശേരി, തൃശൂർ, പാലക്കാട്,  ഇരിങ്ങാലക്കുട, ഇടുക്കി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തക്കല, ഉജ്ജൈൻ, ചാന്ദ, ബിജ്നോർ, കോതമംഗലം, പാലാ(ഈ വർഷം) തുടങ്ങിയ രൂപതകളുമായി സഹകരിച്ച് അറുന്നൂറോളം ഭവനങ്ങൾ നിർമ്മിച്ചു നൽകി.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ചികിത്സക്കും വിവാഹത്തിനും പഠനത്തിനും മറ്റുമായി ജാതി മത ഭേദമന്യേ കോടിക്കണക്കിനു രൂപയുടെ സഹായമാണ് സംഘടന ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമേ സംഘടന അംഗങ്ങൾക്ക് വേണ്ടി കുടുംബ സഹായ നിധിയും നിലവിലുണ്ട്.
വിവിധ കാലഘട്ടങ്ങളിലായി ആയിരക്കണക്കിന് എസ് എം സി എ യുടെ അംഗങ്ങൾ രക്തദാനത്തിനായി മുന്നോട്ട് വരാറുണ്ട്. അതിനുള്ള അംഗീകാരമായി കുവൈറ്റ് ബ്ലഡ് ബാങ്ക് 2012 ൽ എസ് എം സി എ യെ ‘ഹീറോ’  അവാർഡ് നൽകി ആദരിച്ചു.
അവയവ ദാന പ്രചരണത്തിന്റെ ഭാഗമായി ഫാ.ഡേവിഡ് ചിറമേൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷനും കുവൈറ്റിലെ ഓർഗൻ ട്രാൻസ്പ്ലാന്റ് സൊസൈറ്റിയുമായി സഹകരിച്ച് അവയവദാന പ്രചാരണത്തിനു വേണ്ടി  നിരവധി പരിപാടികൾ എസ്  എം സി എ  നടത്താറുണ്ട് എന്നും ജനറൽ സെക്രട്ടറി ശ്രീ ഡേന്നി തോമസ് പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *