ലിഞ്ചിങ് വിരുദ്ധ പ്രക്ഷോഭങ്ങൾക് ഊർജ്ജം പകർന്നു കൊണ്ട് രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുo-ജനാധിപത്യ മതേതര വേദി

റിയാദ് :നാട്ടിൽ നടന്നു വരുന്ന ലിഞ്ചിങ് വിരുദ്ധ പ്രക്ഷോഭങ്ങൾക് ഊർജ്ജം പകർന്നു കൊണ്ട് രാഷ്ട്രപതിക്ക് പതിനായിരങ്ങൾ ഒപ്പിട്ട ഭീമ ഹർജി നൽകുവാൻ തീരുമാനിച്ചതായി  റിയാദിലെ ഇരുപതോളം സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ജനാധിപത്യ മതേതര വേദി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. നീതിന്യായ വ്യവസ്ഥകൾ അട്ടിമറിച്ചു കൊണ്ട് ആൾക്കൂട്ടം ദുർബ്ബലരായ മനുഷ്യരെ ശാരീരികമായി ആക്രമിക്കുന്നതിനെയാണ് ലിഞ്ചിങ് എന്ന പദം കൊണ്ട് ഉദേശിക്കുന്നത്.ആൾക്കൂട്ടങ്ങൾ നിരപരാധികളെ തല്ലികൊല്ലുമ്പോൾ അത് തടയാനുള്ള ഫലപ്രദമായ വ്യവസ്ഥകൾ നിലവിലുള്ള ക്രിമിനൽ നിയമങ്ങളിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് ശരിയായ രീതിയിൽ ലിഞ്ചിങ് തടയാനോ നിയമനടപടികൾ സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സുപ്രീം കോടതിയിലെ അഭിഭാഷകനായ സഞ്ജയ്‌ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവർത്തകർ ഒരു “ആന്റി ലിഞ്ചിങ് ” നിയമം പാർലമെന്റിൽ പാസാക്കുന്നതിന് കേന്ദ്ര സർക്കാർ നേതൃത്വം കൊടുക്കണമെന്നാവശ്യപ്പെട്ട് രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുകയും ഒരു കരട് നിയമം പുറത്തു വിടുകയും ചെയ്തിട്ടുണ്ട് . ഈ പ്രക്ഷോഭത്തിന്‌ സൗദി അറേബ്യയിലെ നിയമ പരിധിക്കുള്ളിൽ നിന്നു കൊണ്ട് എല്ലാവിധ ആശയ പ്രചാരങ്ങളും വേദി തീരുമാനിച്ചതായി പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജനാധിപത്യ മതേതര വേദി പ്രെസിഡന്റുമായ ആർ. മുരളീധരൻ പറഞ്ഞു.ആഗസ്റ്റ് ആറാം തിയതി ഞായറാഴ്ച ഒപ്പ് ശേഖരണത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഓഫീസിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ജനാധിപത്യ മതേതര വേദി ഭാരവാഹികളായ ആർ. മുരളീധരൻ, നിബു മുണ്ടിയപ്പള്ളി, ലത്തീഫ് തെച്ചി, മുഹമ്മദ്‌ കുഞ്ഞി ഉദിനൂർ, മൻസൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് :റിയാദ് ബ്യുറോ

 

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *