കുവൈറ്റ് റാന്നി പ്രവാസി സംഘം ഓണാഘോഷ ഫുഡ് കൂപ്പൺ വിതരണം ഉദ്ഘാടനവും,യാത്രയയപ്പ് സമ്മേളനവും

കുവൈറ്റ് റാന്നി പ്രവാസി സംഘം ഓണാഘോഷ ഫുഡ് കൂപ്പൺ വിതരണം ഉദ്ഘാടനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.

കുവൈറ്റ്ഃ  റാന്നി പ്രവാസി സംഘത്തിന്രെ സെപ്റ്റംബർ 8ന് നടത്തുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ആലോചനായോഗവും ഫുഡ് കൂപ്പൺ വിതരണ ഉദ്ഘാടനവും ,പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ശ്രീ.സന്ദീപ് പുളിക്കലിന് യാത്രയയപ്പും വെള്ളിയാഴ്ച യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.യോഗത്തിൽ പ്രസിഡന്ര് ഷിബു തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഫുഡ് കമ്മറ്റി കൺവീനർ അനീഷ് ചെറുകര ശ്രീ മാത്യു ഫിലിപ്പിന് ഫുഡ് കൂപ്പൺ കൈമാറി ആദ്യ വില്പന നടത്തി.

ശബരിമലയിൽ വിമാനത്താവളം വേണമെന്ന ആവശ്യം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് വിമാനത്താവളം അനുവദിപ്പിച്ച സംഘടനാ പേട്രൻ കുടിയായ ശ്രീ രാജു എബ്രഹാം MLA യ്ക് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് മുൻ പ്രസിഡന്ര് വർഗീസ് കാച്ചാണം അഭിനന്ദന പ്രമേയം അവതരിപ്പിച്ചു.യോഗത്തിൽ വൈസ് പേട്രൻ റോയി കൈതവന,രാജു ചീങ്കപ്പുറം,സാബു ഓലിക്കൽ,രാജു വർഗീസ്,വർഗീസ് കാച്ചാണം,ജിനു കോന്നയ്കൽ,ജോൺ സേവിയർ,രാജു സി നൈനാൻ ,സന്ദീപ് പുളിക്കൽ,ഏന്നിവർ പ്രസംഗിച്ചു..സെക്രട്ടറി സോജൻ കിഴക്കേതിൽ സ്വാഗതവും,ലേഡീസ് സെക്രട്ടഠി ആലീസ് വർഗീസ് നന്ദിയും രേഖപ്പെടുത്തി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *