പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി റമദാൻ റിലീഫ് കാമ്പയിന് ജനദ്രയയിൽ തുടക്കം കുറിച്ചു

റിയാദ് : പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേത്യുത്വത്തിലുള്ള ദശദിന റമദാൻ റിലീഫ് കാമ്പയിന് ജനദ്രയയിൽ തുടക്കം കുറിച്ചു. മരുഭൂമിയിൽ ആടുകളെയും ഒട്ടകത്തെയും മേയ്ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞു പ്രധാന റോഡിൽ നിന്നും ഉൾപ്രദേശത്തേക് യാത്ര ചെയ്ത് റമദാൻ കിറ്റ് വിതരണം നടത്തി. കിറ്റിൽ 5കിലോ അരി, എണ്ണ, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്ഷത്തെ പ്രവാസി മലയാളി ഫെഡറേഷൻ റമദാൻ കിറ്റ് വിതരണം പല സംഘടനകളും മാതൃക ആക്കിയിരുന്നു.നോമ്പ് തുറയെന്ന ആഡംബര റംസാൻ വിരുന്നുകളിൽ നിന്നും വ്യത്യസ്തമായി സൗദിയിലുടനീളം പി എം എഫ് യൂണിറ്റുകൾ റമദാൻ കിറ്റുകൾ വിതരണം നടത്തി വരുന്നതായി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ഡോക്ടർ അബ്ദുൾ നാസർ അറിയിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി സൗദിയിലെ സിറ്റി ഫ്‌ളവർ ഗ്രൂപ്പുമായി ചേർന്നാണ് ആദ്യ ദിവസത്തെ കിറ്റ് വിതരണം. ഗ്ലോബൽ വക്താവ് ജയൻ കൊടുങ്ങല്ലൂർ, ജി സി സി കോഡിനേറ്റർ റാഫി പാങ്ങോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുജീബ് കായംകുളം, ഷിബു ഉസ്മാൻ, അസ്‌ലം പാലത്ത്, ജോർജ് കുട്ടി മാക്കുളം, ഷരിഖ് തൈക്കണ്ടി, ഷാജഹാൻ ചാവക്കാട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *