ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ പുതിയ കവിത നെല്ലിക്ക’ ശ്രദ്ധേയമാകുന്നു .

 

ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ പുതിയ കവിത നെല്ലിക്ക ശ്രദ്ധേയമാകുന്നു .

ഡബ്ലിൻ :കാലം കടന്നു പോകുമ്പോൾ നഷ്ടപ്പെടുന്ന നന്മ മനസുകളെകുറിച്ചുള്ള പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ കവിത ‘നെല്ലിക്ക ‘ ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ ആലാപനത്തിൽ ശ്രദ്ധേയമാകുന്നു.

നാടിൻറെ പശ്ചാത്തലത്തിൽ കുട്ടികൾക്കു വേണ്ടിയുള്ള കവിത ആണെങ്കിലും ഓരോരുത്തരുടെയും ജീവിതവുമായി ഇഴ അടുപ്പം തോന്നിപ്പിക്കും ഇതിലെ ചിന്തോ ദീപകമായ വരികൾ .അതിനാൽ തന്നെ ഈ കവിത മനസ്സിൽ തട്ടുന്നതുമാണ് .ഐറിഷ് മലയാളി ശ്യാം ഇസാദാണ് മനോഹരമായി സംഗീതം ചെയ്തിരിക്കുന്നത് .അവറാച്ചൻ വർഗീസ് ആണ്‌ വീഡിയോ.

മുൻപ്‌ അനിൽ പനച്ചൂരാന്റെ ‘അനാഥൻ ‘,വലയിൽ വീണ കിളികൾ ,പ്രവാസി തുടങ്ങിയ കവിതകൾ ആലപിച്ചു ശ്രദ്ധേയനായ രാജു കുന്നക്കാട്ട് ,കഴിഞ്ഞ ജനുവരിയിൽ മാണിസാറിന്റെ ജന്മദിനത്തിൽ ആലപിച്ച ‘കേരളത്തിന്റെ മാണിക്യം ‘എന്ന കവിതയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു .

കോട്ടയത്തിനടുത്ത് പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയാണ് രാജു കുന്നക്കാട്ട്,സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി കേരളകോണ്‍ഗ്രസ്‌ എം അയര്‍ലണ്ട് ഘടകത്തിലെ മുഖ്യ സംഘാടകനുമാണ്,പള്ളിക്കത്തോട് പഞ്ചായത്തിലെ മുന്‍ മെമ്പറു മാണ് ഇദ്ദേഹം.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *