മലയാള സിനിമ അധോലോക പിടിയിൽ :രാജ്‌മോഹൻ ഉണ്ണിത്താൻ

റിയാദ് :മലയാള സിനിമ മേഖലയും അധോലകത്തിന്റെയും മാഫിയയുടെയും പിടിയിലാണെന്നും ഇതു അമ്മ വൈസ് പ്രസിഡന്റും ഇടത് പക്ഷ നിയമസഭ അംഗവുമായ ഗണേഷ്‌കുമാർ തന്നെ ഇതിന് മുൻപ് പറഞ്ഞിട്ടുള്ളതാണെന്നും കെ. പി. സി. സി. വക്താവ് രാജ്‌മോഹൻ ഉണ്ണിത്താൻ റിയാദിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

നടിക്ക് പറ്റിയ അപമാനം മലയാള സിനിമയിൽ ആദ്യത്തതല്ലെന്നും പലരും മാനം ഭയന്ന് വെളിയിൽ പറയുന്നില്ല എന്ന് മാത്രം.മലയാള സിനിമയിൽ ലൈംഗിക ചൂഷണവും താരാധിപത്യവും യാഥാർഥ്യമാണ്. ദിലീപ് വിഷയത്തിൽ മുഖ്യമന്ത്രി ഗൂഢാലോചന ഇല്ലന്ന് പറഞ്ഞിട്ടും പ്രഷർ ഗ്രൂപ്പുകളുടെ സ്വാധീനത്താൽ 140 ദിവസത്തിന് ശേഷം അറസ്റ് നടത്തേണ്ടി വരികയായിരുന്നു.

റെയിൽവേ സ്റ്റോപ്പിനായി നിരാഹാരം കിടന്ന പാർലമെന്റ് അംഗവും അമ്മ പ്രെസിഡന്റുമായ ഇന്നസെന്റ് പെണ്ണിന്റെ മാനത്തിനു റെയിൽവേ സ്റ്റോപ്പിന്റെ വില പോലും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഭൂമിയിലെ മാലാഖ മാരുടെ സമരം ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ സർക്കാരും ആശുപത്രി മാനേജ്മെന്റും പരിഹരിക്കണമെന്ന് കെ. പി. സി. സി വക്താവ് ആവശ്യപ്പെട്ടു.

കോടതി വിധികളുടെ കുന്തമുന കാട്ടി നഴ്‌സുമാരുടെ സമരം അടിച്ചമർത്താൻ നോക്കരുത്. ഗൾഫ് മേഖലകളിൽ നിന്നും തിരിച്ചവരുന്നവരുടെ പുനരധിവാസ ഉത്തരവാദിത്വം സർക്കാരിന് മാത്രമല്ല രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട്.കണ്ണൂർ ഒ. ഐ. സി. സി റിയാദ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയ അദ്ദേഹം കെ. എം. സി. സി സംഘടിപ്പിക്കുന്ന പൊതു യോഗത്തിലും പങ്കെടുക്കുന്നുണ്ട്. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഓഫീസിൽ വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തിൽ ഒ. ഐ. സി. സി ജില്ല നേതാക്കൽ പങ്കെടുത്തു.

News Report By: Shibu Usman

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *