ദോഹ: ഗൾഫ് അറബ് രാജ്യങ്ങളുമായുള്ള നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശനയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം അംഗീകരിക്കാൻ തയാറല്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉപരോധം തുടർന്നാലും രാജ്യത്തെ ബാധിക്കില്ലെന്നും ദോഹയിൽ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ രാജ്യത്തിന് കഴിയും. രാജ്യത്തെ ജനജീവിതത്തെ പ്രശ്നം ബാധിക്കാതിരിക്കാൻ തക്കവിധം നടപടി എടുത്തിട്ടുണ്ട്. സമാധാനത്തിന്റെ വേദിയാണ് ഖത്തർ. സമാധാനപരമായി പ്രതിസന്ധി പരിഹരിക്കുകയാണ് രാജ്യത്തിന്റെ നയമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.
മേഖലയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് തുർക്കിയിൽ നിന്ന് സൈന്യം എത്തുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി സൈനിക നടപടി സ്വീകരിക്കില്ല. ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കാമെന്ന് ഇറാൻ ഉറപ്പു നൽകിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചയ്ക്ക് ഖത്തർ തയാറാണെന്നും അൽ താനി പറഞ്ഞു.
*******************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com