പ്രവാസികളുടെ വരുമാന൦ രാജ്യത്തിനും വ്യക്തികള്‍ക്കും മുതല്‍കൂട്ടാകേണം

.പ്രവാസികളുടെ വരുമാന൦ രാജ്യത്തിനും വ്യക്തികള്‍ക്കും മുതല്‍കൂട്ടാകേണം

(സണ്ണി ജോസഫ്‌,കുരിശുംമൂട്ടില്‍,കുവൈറ്റ് )

ജനസംഖ്യ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ലോകത്ത് രണ്ടാം സ്ഥാനം ഉണ്ട്. ഏതാണ്ട് 130 കോടിയോളം ജനങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ പ്രവാസികളുടെ എണ്ണം രണ്ടു കോടി എൺപത്തി നാല് ലക്ഷം വരും എന്നതാണ് കണക്ക്. ഒരു ഇന്ത്യക്കാരൻ തുടർച്ചയായി 180 ദിവസത്തിൽ കൂടുതൽ മറ്റൊരു വിദേശ രാജ്യത്ത് താമസിച്ചാൽ നികുതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഒരു എൻ ആർ ഐ ആയിട്ടാണ് പരിഗണിക്കുന്നത്. ഈ കണക്കനുസരിച്ച് വിദേശ ഇന്ത്യക്കാരിൽ രണ്ടുലക്ഷത്തി മുപ്പത്തി ആറായിരം പേർ കോടീശരന്മാർ ആണ് എന്നാണ് പഠനങ്ങൾ. ഇതിൽ 57 ശതമാനവും അമേരിക്കയിൽ ആണ്. 13 ശതമാനം ലണ്ടനിലും ഉണ്ട് എന്നാണ് കണക്ക്. യു എ ഇ, കാനഡ, സിങ്കപ്പൂർ, ഹോങ്കോങ്, ജപ്പാൻ എന്നിവിടങ്ങളിലും ഇന്ത്യൻ കോടീശ്വരന്മാരുടെ ശക്തമായ സാന്നിധ്യം ഉണ്ട്. കൂടാതെ മറ്റുള്ള ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലും നിരവധി കോടീശ്വരന്മാർ ഉണ്ട്.

വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ കൂടുതലും റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി എന്നിവിടങ്ങളിൽ ആണ്. കൂടാതെ ഉള്ളത് ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് എന്നീ മേഖലകളിലും നിക്ഷേപം നടത്തുന്നു. പുതു തലമുറ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഓഹരി വിപണി ആണ്. എത്രയും വേഗം കൂടുതൽ പണം സമ്പാദിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഓഹരി വിപണിയിൽ ഉള്ള നിക്ഷേപം എപ്പോഴും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്. അതിനാൽ ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ എപ്പോഴും റിസ്ക് കൂടുതലാണ്. സ്വന്തം കൈയിൽ ആവശ്യത്തിൽ കൂടുതൽ പൈസ ഉള്ളവർക്ക്, പൈസാ കൊണ്ട് കളിക്കാൻ ഉള്ള ഒരു ഉപാധിയാണ് ഓഹരി വിപണി. ഇത് സാധാരണക്കാരന് നിക്ഷേപം നടത്താൻ യോജിച്ച സ്ഥലമല്ല. ഭൂമി ചതിക്കുക ഇല്ല എന്നാണ് പറയുന്നത്. അതിനാൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം സുരക്ഷിതമാണ്. നമുക്ക് അത്യാവശ്യം വന്നാൽ ചിലപ്പോൾ വേഗത്തിൽ വിൽപ്പന നടത്തുവാൻ സാധിക്കില്ല എങ്കിലും ബാങ്കിൽ നിന്ന് ലോൺ എടുത്ത് കാര്യങ്ങൾ നടത്തുവാൻ സാധിക്കും. മറ്റൊന്ന് ഇൻഷുറൻസ് മേഖലയിൽ ഉള്ള നിക്ഷേപമാണ്.

യുണിറ്റ് ലിങ്ക് (യൂലിപ്പ് ) പ്ലാനുകൾ ഒഴിച്ചുള്ള ഇൻഷുറൻസ് പ്ലാനുകളിൽ നിക്ഷേപം നടത്തുന്നത് നല്ലതും സുരക്ഷിതവും ആണ്. കുറെ നാളുകൾക്ക് ശേഷമുള്ള ആവശ്യങ്ങൾക്കു വേണ്ടി നമുക്ക് നേരത്തെ തന്നെ പ്ലാൻ ചെയ്ത് നിക്ഷേപം നടത്താൻ സാധിക്കും. മക്കളുടെ വിദ്യാഭ്യാസം, കല്യാണം കൂടാതെ പെൻഷൻ എന്നീ പ്ലാനുകളിൽ നേരത്തെ തന്നെ നിക്ഷേപം നടത്തുന്നത് നല്ലതാണ്. കുടുംബങ്ങളിൽ ജോലി ചെയ്യന്നവരുടെ പേരിൽ അല്ലെങ്കിൽ പണം സമ്പാദിക്കുന്നവരുടെ പേരിൽ വേണം ആദ്യം പോളിസികൾ എടുക്കാൻ. എൽ ഐ സി യിൽ ഉള്ള നിക്ഷേപമാണ് നല്ലത്. കാരണം എൽ ഐ സി ക്ക് ലഭിക്കുന്ന ലാഭം പോളിസി ഉടമക്കും അത്തിൻ്റെ ഒരു ചെറിയ നിശ്ചിത ശതമാനം ഗവൺമെന്റിനും ലഭിക്കുന്നു. ഇത് നമ്മുടെ നാടിൻ്റെ പുരോഗതിക്കു വേണ്ടി ഉപയോഗിക്കുന്നു. എവിടെ എല്ലാം നിക്ഷേപം നടത്തിയാലും ബാങ്കിൽ പണം നിക്ഷേപിച്ചാൽ മാത്രമേ നമുക്ക് അത്യാവശ്യം വരുമ്പോൾ പണം ലഭിക്കുകയുള്ളു. അതിനാൽ ആദ്യ പരിഗണന ബാങ്ക് നിക്ഷേപത്തിന് നൽകുക. ഒരു സ്ഥലത്ത് തന്നെ നിക്ഷേപം നടത്താതെ പല സ്ഥലങ്ങളിൽ നിക്ഷേപങ്ങൾ നടത്തുക. പൈസ ഉള്ളവർ രൂപയിൽ മാത്രം നിക്ഷേപിക്കാതെ മറ്റു കറൺസിയിൽ നിക്ഷേപം നടത്തുന്നത് നല്ലതാണ്.

വിദേശ ഇന്ത്യക്കാരുടെ കോടി കണക്കിന് രൂപയുടെ നിക്ഷേപം നമ്മുടെ ബാങ്കുകളിൽ ഉണ്ട്. ഈ പണം വേണ്ട രീതിയിൽ ഉപയോഗിക്കുവാൻ നമ്മുടെ സർക്കാരുകൾ തയ്യാറായിട്ടില്ല. പ്രത്യേകിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് കേരളത്തിൽ നിന്നാണ്. അതിൽ കൂടുതലും ഇടത്തരക്കാരും സാധാരണക്കാരുമാണ്. ഇവരുടെ എല്ലാം നിക്ഷേപങ്ങൾ നമ്മുടെ നാടിൻ്റെ പുരോഗതിക്ക് ഉപയോഗിക്കാതെ ഉത്തരേന്ത്യൻ മുതലാളിമാരും കോർപ്പറേറ്റ് ഭീമൻമാരും ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും അത് തിരിച്ചടക്കാതെ കിട്ടാക്കടമായി മാറി അവസാനം എഴുതി തള്ളുകയും ചെയ്യുന്നു. എന്നാൽ ഈ പണം നാടിൻ്റെ വികസനത്തിന് ഉപയോഗിച്ചാൽ അതിൻ്റെ പ്രയോജനം ബാങ്കിൽ പണം നിക്ഷേപിച്ചവർക്കും നാട്ടിലെ ജനങ്ങൾക്കും ലഭിക്കും.

…………………………….
നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *