ദമ്മാം: പ്രവാസലോകത്തെ മലയാളികളുടെ സംവാദകശേഷിയ്ക്ക് പുതിയ മാനങ്ങൾ തീർത്ത്, നവയുഗം സാംസ്കാരികവേദി ദമ്മാം മേഖല കമ്മിറ്റിയുടെ പുതിയ പ്രതിമാസ സംവാദ പരിപാടിയായ “സ്നേഹ സായാഹ്നം” ഉത്ഘാടനം ചെയ്യപ്പെട്ടു.
ദമ്മാം താജ് ഇന്ത്യൻ ഹോട്ടൽ ഹാളിൽ നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുൺ നൂറനാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച്, നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്നേഹസായാഹ്നം ഉത്ഘാടനം ചെയ്തു. പ്രവാസജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിൽ നിന്നും മാറി സൗഹൃദത്തിന്റെയും സംവാദത്തിന്റെയും വർത്തമാനങ്ങൾ തിരയുക എന്ന ലക്ഷ്യമാണ് സ്നേഹസായാഹ്നത്തിന് പിന്നിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, ട്രെഷറർ സാജൻ കണിയാപുരം എന്നിവർ ആശംസാപ്രസംഗം നടത്തി. നവയുഗം ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ സ്വാഗതവും, വായനവേദി ലൈബ്രെറിയൻ സുമി ശ്രീലാൽ നന്ദിയും പറഞ്ഞു.
തുടർന്ന് ” പ്രവാസം – പ്രതീക്ഷകളും യാഥാർഥ്യവും” എന്ന വിഷയത്തിൽ നടന്ന ടേബിൾ ടാക്കിൽ നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണൻ മോഡറേറ്ററായി. ചർച്ചയിൽ പങ്കെടുത്തവർ അവർക്ക് പ്രവാസലോകത്തിലേയ്ക്ക് വരുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകളും, വന്നതിനു ശേഷം നേരിടേണ്ടി വന്ന പ്രായോഗിക യാഥാർഥ്യങ്ങളും വിവരിച്ചു. രസകരമായ സംവാദരീതികളും, സദസ്യരുടെ സജീവമായ പങ്കാളിത്തവും ടേബിൾ ടോക്കിനെ ശ്രദ്ദേയമാക്കി.
പരിപാടികൾക്ക് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, ഉണ്ണികൃഷ്ണൻ, രഞ്ജി കണ്ണാട്ട്, മുനീർഖാൻ, അഷറഫ് തലശ്ശേരി, സനു മഠത്തിൽ, ശ്രീലാൽ, നഹാസ്, റിജേഷ്, മാധവ് കെ വാസുദേവ് എന്നിവർ നേതൃത്വം നൽകി