നഴ്‌സ് സമരത്തിന് ഐക്യദാർഢ്യവുമായി പ്രവാസി നഴ്സുമാർ – ആശംസകൾ നേർന്ന് പ്രവാസി മലയാളി ഫെഡറേഷൻ മഹിളാ സംഘം

നഴ്‌സ് സമരത്തിന് ഐക്യദാർഢ്യവുമായി പ്രവാസി നഴ്സുമാർ – ആശംസകൾ നേർന്ന് പ്രവാസി മലയാളി ഫെഡറേഷൻ മഹിളാ സംഘം

റിയാദ് : വേതന വര്ധനവിനും അവകാശങ്ങൾക്കുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ചെയ്യുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി നഴ്സുമാർ നൽകിയ ഐക്യദാർഡ്യ സംഗമത്തിന് ആശംസകൾ നൽകി മലയാളിഫെഡറേഷൻ മഹിളാ സംഘം . റിയാദിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാർ മലാസിലെ നഴ്‌സുമാരുടെ ക്യാമ്പിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്.

രാപകലില്ലാതെ സേവനം നടത്തുന്ന നഴ്‌സ്മാർക്ക് ഭൂമിയലെ മാലാഖമാർ എന്ന പേര് മാത്രം നൽകി അവരെ കൊണ്ട് പരമാവധി ജോലിഭാരം ഏല്‍പ്പിക്കുകയും നൽകുന്നത് തുഛമായ ശമ്പളവുമാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സർക്കാർ നിലക്ക് നിർത്തണമെന്നും സമരം ചെയുന്ന നഴ്‌സ്മാരുടെ ശമ്പളവര്‍ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉടനെ സര്‍ക്കാര്‍ ബന്ധപെട്ടവരോട് സംസാരിച്ച് പ്രശനപരിഹാരം ഉണ്ടാക്കണമെന്ന് സൗദിയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാർ ആവശ്യപ്പെട്ടു. നേഴ്സ്മാരായ ആനി സാമുവല്‍ (പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്‍റെര്‍) ഐക്യദാര്‍ഢ്യ പ്രതിഞ്ജ വായിച്ചു,

,റെക്സി ജോര്‍ജ്ജ്(കിംഗ്‌ ഫൈസല്‍ സ്പെഷ്യലൈസ് ഹോസ്പിറ്റല്‍ ),ജിന്‍സി വിപിന്‍ (പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി) ,മരീന ജിമ്മി (കിംഗ്‌ ഖാലിദ് ഹോസ്പിറ്റല്‍), ഷീല രാജു (കിംഗ്‌ സൗദ് മെഡിക്കല്‍ സിറ്റി )ഷിജിമോള്‍ സബാസ്റ്റ്യന്‍ , ലിസി ജോസഫ്‌ , സനിത ബേബി , മനു മാത്യൂ(പി എസ് എം എം സി), സുജ റോബിന്‍ (സെകുരിറ്റി ഫോഴ്സ് ഹോസ്പിറ്റല്‍), ജൂലി വര്‍ഗ്ഗീസ് (അബാദ് സ്പെഷലൈസട് ഹോസ്പിറ്റല്‍),അനു ജോയ് (പി എസ് സി സി) എന്നിവരുടെ നേത്യത്വത്തിലായിരിന്നു ഐക്യദാർഡ്യ സംഗമം നടന്നത്. പ്രവാസി മലയാളി ഫെഡറേഷൻ മഹിള സംഘം പ്രവർത്തകരായ ബുഷ്‌റ മുജീബ്, റാഷിദ ഷിബു, നജ്മ ഷാജഹാൻ എന്നിവരുടെ നേന്ത്രത്വത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ജയൻ കെടുങ്ങല്ലൂർ ,ജിസിസി കോർഡിനെറ്റർ റാഫി പാങ്ങോട് റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മുജീബ് കായക്കുളം . സെക്രറട്ടി ഷിബു ഉസ്മാൻ , ജലീൽ ആലപ്പുഴ , ഷാജഹാൻ കല്ലംമ്പലം ,ഷാജഹാൻ ചാവക്കാട് റിയാദ് മീഡിയ പ്രതിനിധികൾ ബഷീർ പാങ്ങോട് , ഹനീഫ എന്നിവരും നേന്ത്രത്വത്തിൽ ഉണ്ടായിരിന്നു .

പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധികൾ പ്രവാസി നഴ്സുമാർക്ക് എല്ലാവിധ സഹായ സഹകരണവും പ്രഖ്യപിച്ചു . ആനി സാമുവൽ ഐക്യദാർഡ്യ പ്രതിഞ്ജ ചെല്ലികെടുത്തു . ഷീല രാജു സ്വാഗതവും . മനു ജോസ് നന്ദിയും പറഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *