പി. എം. എഫ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഗോപൻ ചേർത്തലക്ക് യാത്രയയപ്പ് നൽകി

റിയാദ് :പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ പോകുന്ന പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഗോപൻ ചേർത്തലയ്ക്ക്‌ പി.എം.എഫ്‌.ദമ്മാം റീജണൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ യാത്ര അയപ്പ്‌ നൽകി.32 വർഷമായി അൽഖോബാറിലെ എച്ഛ്. ബി. എച്ഛ് കമ്പനി ജീവനക്കാരനായിരുന്ന ഗോപൻ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമാണ്. ദമ്മാമിൽ നടന്ന ചടങ്ങിൽ സ്നേഹോപഹാരം ഗ്ലോബൽ ട്രഷറർ നൗഫൽ മടത്തറയുടെ സാനിധ്യത്തിൽ പി എം എഫ്‌ ദമ്മാം റീജണൽ പ്രസിഡന്റ്‌ ഷമീം പങ്ങോട്‌ കൈമാറി. ജനറൽ സെക്രട്ടറി ബിജു ദേവസ്യ , വൈസ്‌ പ്രസിഡന്റുമാരായ നിസാം മടത്തറ , മുരളീധരൻ കൺ വീനർ ജയേഷ്‌ പ്രോഗ്രാം കോഡിനേറ്റർ ലിജോ ജോയിന്റ്‌ ട്രഷറർ സുജിത്‌ കടക്കൽ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട് :റിയാദ് ബ്യുറോ

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *