പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമവും തിരിച്ചറിയൽ കാർഡ് വിതരണവും

റിയാദ് :പെരുമ്പാവൂർ പ്രവാസി  അസോസിയേഷൻ റിയാദിന്റെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമവും അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. പ്രസിടെന്റ് റഹീം  കൊപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ   സെക്രട്ടറി മുഹമ്മദാലി അമ്പാടൻ സംഘടനയെ കുറിച്ചു ആമുഖം പ്രസംഗം നടത്തി.
 ജീവകാരുണ്യ പദ്ധതിയായ സ്നേഹ സ്പർശം 2017  നോർക്ക കൺസൽട്ടന്റ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ ഫണ്ട് സലിം നെസ്റ്റിൽ നിന്നും ജീവ കാരുണ്യ വിഭാഗം കൺവീനർ ബഷീർ കോതമംഗലം ഏറ്റുവാങ്ങി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രസിഡന്റ് റഹീം കൊപ്പറമ്പിൽ, വൈസ് പ്രസിഡന്റ് മുഹമ്മദലി മരോട്ടികൾ,നൗഷാദ് ആലുവ എന്നിവർ നിർവഹിച്ചു.
എൻ. ആർ. കെ വെൽഫെയർ  ഫോറം ചെയർമാൻ ബാലചന്ദ്ര മേനോൻ, അലി ആലുവ, ബഷീർ കോതമംഗലം, മുഹമ്മദലി ആലുവ, നൗഷാദ് പള്ളത്ത്,നിഷാദ് വാണിയകാട്ട്എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു .അൻവർ ചെമ്പറക്കി, ഫരീദ് ജാസ്സ്, റഷീദ് പൂക്കാട്ടുപടി, സിയാവുദ്ധീൻ, അസ്സീസ് അലിയാർ, മനാഫ് അരിമ്പാശ്ശേരി, അമീർ ബീരാൻ, ഷാൻ പരീദ്, സലാം മാറംപള്ളി, മരക്കാർ പോഞ്ഞാശ്ശേരി, നസീർ കുമ്പശ്ശേരി, ഷമീർ മടിക്കൽ എന്നിവർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി.
ഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്ന കുട്ടികൾക്കുള്ള മെമന്റോ മുൻ പ്രസിഡന്റ് അലിവാരിയത്ത്,മീഡിയ കൺവീനർ ഷിയാസ് ബാവ എന്നിവർ നൽകി. പ്രോഗ്രാം കൺവീനർ സലാം പെരുമ്പാവൂർ സ്വാഗതവുംട്രഷറർ മുജീബ് റോയൽ നന്ദിയും പറഞ്ഞു.
വാർത്ത റിയാദ്   ബ്യുറോ

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *