പി എം എഫ് – റമദാൻ കിറ്റ് വിതരണം അൽഖർജിലും

 റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി തീരുമാന പ്രകാരം സൗദിയിലുടനീളം നടന്നു വരുന്ന റമദാൻ കിറ്റ് വിതരണത്തിന് അൽഖർജ് യൂണിറ്റ് തുടക്കം കുറിച്ചു. അൽഖർജിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ ഉൽപ്ര ദേശത്താണ്‌  ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ഇന്ത്യക്കാരും അറബി ആഫ്രിക്കൻ വംശജരും താമസിക്കുന്ന വിവിധ ടെന്റുകളിൽ പി എം എഫ് പ്രവർത്തകർ എത്തിയാണ് അരി, എണ്ണ, പലവ്യഞ്ജനനസാധനകൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.
 പി എം എഫ്   നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ഡോക്ടർ അബ്ദുൾ നാസർ, ജോയിന്റ് സെക്രട്ടറി സവാദ് അയത്തിൽ, കേരള കോഡിനേറ്റർ ചന്ദ്രസേനൻ എന്നിവരുടെ നേതൃത്വത്തിലാണ് റമദാൻ റിലീഫ് പ്രവർത്തനം നടന്നത്.
ഇഫ്താർ സംഗമങ്ങൾ ഒഴിവാകി പ്രവാസി മലയാളി ഫെഡറേഷൻ മരുഭൂമിയിൽ നടത്തി വരുന്ന ഈ റിലീഫ് പ്രവർത്തനങ്ങൾ ഇതിനകം മറ്റു സംഘടനകളും മാതൃക ആക്കി കഴിഞ്ഞു.സൗദി തല കിറ്റ് വിതരണം ആദ്യം നടപ്പാക്കിയത് പി. എം എഫ്. റിയാദ് സെൻട്രൽ കമ്മിറ്റിയാണ്.
വാർത്ത റിയാദ്   ബ്യുറോ

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *