മുൻപ്രവാസിയും, നവയുഗം ജീവകാരുണ്യപ്രവർത്തകൻ ഷിബുകുമാറിന്റെ പിതാവുമായ ഗോപാലകൃഷ്ണൻ അന്തരിച്ചു.

ദമ്മാം: നവയുഗം സാംസ്കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റിഅംഗവും, കിഴക്കൻപ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകനുമായ ഷിബുകുമാർ തിരുവനന്തപുരത്തിന്റെ പിതാവ് ശ്രീമാൻ ജെ. ഗോപാലകൃഷ്ണൻ നിര്യാതനായി. 71 വയസ്സായിരുന്നു.

25 വർഷക്കാലം സൗദി അറേബ്യയിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം, വൃക്കരോഗവും, പ്രമേഹവും കാരണം ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സ്വവസതിയായ തിരുവനന്തപുരത്തെ പരുത്തിക്കുഴി മിത്രാനഗര്-73 കൊച്ചുപുതുവല് വീട്ടില് വച്ചാണ് മരണമടഞ്ഞത്.

പരേതയായ സുലോചനയാണ് ഭാര്യ. ഷിബു കുമാറിനെക്കൂടാതെ സുനിൽ കുമാർ, സനൽ കുമാർ, ബിനു കുമാർ എന്നിവരും മക്കളാണ്.

മരണാന്തരചടങ്ങുകൾ ബുധനാഴ്ച രാവിലെ സ്വവസതിയിൽ നടന്നു. സി.പി.ഐ ദേശീയനേതാവ് കെ.ഇ. ഇസ്മായിൽ, നവയുഗം മുൻപ്രസിഡന്റ് കെ.ആർ.അജിത്ത്, നവയുഗം കേന്ദ്രകമ്മിറ്റി അംഗം റഹിം തൊളിക്കോട്, പ്രവാസി ഫെഡറേഷൻ നേതാക്കൾ എന്നിവർ പരേതന് അന്തിമോപചാരം അർപ്പിയ്ക്കാൻ എത്തിയിരുന്നു.

സഞ്ചയനം ഞായറാഴ്ച 8.30ന് നടക്കും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *