ഒബാമ കെയര്‍ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും സജീവം

വാഷിങ്ടന്‍ ഡിസി : ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരണമെന്ന ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സെനറ്റ് അംഗീകരിച്ചു. ഒബാമ കെയര്‍ പിന്‍വലിക്കണമെന്ന ആവശ്യം പരാജയപ്പെടും എന്ന് ബോധ്യമായ ഘട്ടത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിര്‍ണ്ണായക വോട്ടോടെയാണ് വിഷയം വീണ്ടും സെനറ്റിന്റെ മുമ്പില്‍ ചര്‍ച്ചക്ക് എത്തിയിരിക്കുന്നത്.

വോട്ടെടുപ്പില്‍ 5050 എന്ന സമനിലയില്‍ എത്തിയതോടെ വൈസ് പ്രസിഡന്റ് വോട്ടു രേഖപ്പെടുത്തി ഭൂരിപക്ഷം നേടുകയായിരുന്നു. മസ്തിഷ്ക്ക അര്‍ബുദ്ധത്തിന് ചികിത്സയിലായിരുന്ന സെനറ്റര്‍ ജോണ്‍ വാഷിങ്ടണില്‍ പറന്നെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്. മയിനില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സ്, അലാസ്കയില്‍ നിന്നുള്ള ലിസ എന്നിവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനത്തിന് എതിരായി വോട്ടു ചെയ്തതാണ് ഭൂരിപക്ഷം നഷ്ടമാക്കിയത്.

ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെങ്കില്‍ ഡോണള്‍ഡ് ട്രംപിന്റെ ലക്ഷ്യം നിറവേറ്റപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *