എൻ ആർ ഐ കമ്മീഷൻ പുനസംഘടിപ്പിക്കാത്തത് പ്രതിഷേധാർഹം.പി കെ അൻവർ നഹ.

ദുബൈ:സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ആര്‍ ഐ കമ്മീഷന്‍ ഈ മാസം 12 മുതല്‍ ക്വാറം ഇല്ലാത്ത കമ്മീഷനായി മാറുകയാണ്.ഇത് ഇടത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് ദുബൈ കെ എം സി സി പ്രസിഡണ്ട് പി കെ അൻവർ നഹ പ്രസ്താവിച്ചു

കമ്മീഷനിലെ നിലവിലെ രണ്ട് അംഗങ്ങളുടെ ഒഴിവ് വന്നിട്ട് ഒരു വര്‍ഷമായിട്ടും പകരക്കാരെ നിയമിക്കാതെ സര്‍ക്കാര്‍ കമ്മീഷനെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്

ഇക്കഴിഞ്ഞ ഒക്ടോബറില്‍ കോടതി നിര്‍ദേശം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ ഓഫീസോ ജീവനക്കാരെയോ ഇതുവരെയും അനുവദിച്ചിട്ടില്ല. കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച റിട്ടയേര്‍ഡ് ജസ്റ്റിസിന് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം പോലും നല്‍കാതെയാണ് സംസ്ഥാന സര്‍ക്കാർ ഈ വകുപ്പിനോട് കടുത്ത അനാസ്ഥ കാണിക്കുന്നത് അൻവർ നഹ കുറ്റപ്പെടുത്തി.

ലക്ഷകണക്കിന് വരുന്ന പ്രവാസി മലയാളികള്‍ക്കായി യു ഡി എഫ് സ​​ര്‍ക്കാര്‍ കൊണ്ടുവന്ന കമ്മീഷനാണ് ഇതോടെ ഓര്‍മ്മയാകാന്‍ പോകുന്നത്. ഇതിനെതിരെ പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അൻവർ നഹ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഡിസംബറില്‍ ദുബൈയിലെത്തിയപ്പോൾ പ്രവാസികള്‍ക്ക് ഇതുസംബന്ധിച്ച് വാക്ക് തന്നിരുന്നു. ഈ വാക്കിപ്പോള്‍ പാഴ്‌വാക്കായി മാറിയിരിക്കുകയാണ്.
ഇത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്.

ഇടത് സര്‍ക്കാര്‍ പ്രവാസികളോട് കാട്ടിയ ഈ കടുത്ത അവഗണന, അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ടായി സംപ്രേക്ഷണം ചെയ്യാന്‍ പ്രയത്‌നിച്ച ജയ്ഹിന്ദ് ടി വിയുടെ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറിനെ അദ്ധേഹം അഭിനന്ദിച്ചു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *