മൈത്രി ചികിത്സ ധന സഹായം വിതരണം ചെയ്തു

റിയാദ് : ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ റിയാദിലെ കരുനാഗപ്പള്ളിക്കാരുടെ പ്രാദേശിക കൂട്ടായ്മയായ “മൈത്രി” കാൻസർ രോഗങ്ങൾ ഉൾപ്പടെയുള്ള കഷ്ടത അനുഭവിക്കുന്നവർക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു. മലാസിലെ അൽമാസ്സ്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൈത്രി പ്രസിഡന്റ്‌ മജീദ്‌ ഈ വര്ഷത്തെ റംസാൻറിലീഫിന്റെ ഭാഗമായിട്ടുള്ള ചികിൽസഹായ ഫണ്ട് ജീവകാരുണ്യ വിഭാഗം കൺവീനർ നസീർഖാന് കൈമാറി. കരുനാഗപ്പള്ളി പുത്തൻതെരുവ്, ക്ലാപ്പന ഭാഗത്തുള്ള രോഗികൾക്കാണ് ഈ സഹായം എത്തിച്ചിരിക്കുന്നത്. മൈത്രി പ്രവർത്തകരായ റഹ്മാൻ മുനമ്പത്ത്, ബാലു, നിസ്സാർ പള്ളിശ്ശേരിക്കൽ, അനിൽ, സലിം, ഷഫീർ, റിയാസ്, ഇസ്മായിൽ വലേത്ത്, താഹ എന്നിവർ രോഗികളുടെ ഭവനങ്ങളിൽ നേരിട്ട് സഹായ തുക എത്തിച്ചു. ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്തു ഭാരതീയ കാര്യാലയത്തിന്റെ പ്രശംസയും കീർത്തി പത്രവും കിട്ടിയ മൈത്രി കഴിഞ്ഞ വർഷം 35 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിയുടെ വിവിധ മേഖലകളിൽ നടത്തിയിട്ടുണ്ടന്നു ഭാരവാഹികൾ പറഞ്ഞു. ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, സക്കീർ ഷാലിമാർ, നൗഫൽ, കബീർ പാവുമ്പ, ഫസലുദിൻ, ഷെഫീഖ്, ജാനിസ്, സാബു, മുരളി, മുരളി മണപ്പള്ളി, ബഷീർ, നൌഷാദ്, സോജി വർഗീസ്, സിനു, ഷംസുദ്ദിൻ,എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് :റിയാദ് ബ്യുറോ

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *