ഐ​ക്യു ടെ​സ്റ്റി​ൽ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​നെ​യും സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗി​നെ​യും മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​

ല​ണ്ട​ൻ: ഐ​ക്യു ടെ​സ്റ്റി​ൽ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​നെ​യും സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗി​നെ​യും മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി. ബ്രി​ട്ടി​ഷ് മെ​ൻ​സ ഐ​ക്യു പ​രീ​ക്ഷ​യി​ൽ 162 മാ​ർ​ക്ക് നേ​ടി​യാ​ണ് രാ​ജ്ഗൗ​രി പ​വാ​ർ എ​ന്ന 12കാ​രി ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു മെ​ൻ​സ ഐ​ക്യു പ​രീ​ക്ഷ. 18 വ​യ​സി​നു താ​ഴെ​യു​ള്ള ഒ​രു കു​ട്ടി​ക്ക് നേ​ടാ​ൻ സാ​ധി​ക്കു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി മാ​ർ​ക്കാ​ണ് രാ​ജ്ഗൗ​രി നേ​ടി​യ​ത്.

ആ​ൾ​ട്രി​ൻ​ചാം ഗ്രാ​മ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ രാ​ജ്ഗൗ​രി മാ​ഞ്ച​സ്റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റാ​യ ഡോ.​സൂ​ര​ജ്കു​മാ​ർ പ​വാ​റി​ന്‍റെ മ​ക​ളാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം. ഡോ​ക്ട​റാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്കി ഫി​സി​ക്സ്, ബ​ഹി​രാ​കാ​ശം, പ​രി​സ്ഥി​തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ആ​കൃ​ഷ്ട​യാ​ണ്. നേ​ട്ട​ത്തോ​ടെ ലോ​ക​പ്ര​ശ​സ്ത​മാ​യ മെ​ൻ​സ സൊ​സൈ​റ്റി​യി​ൽ അം​ഗ​ത്വ​ത്തി​നു​ള്ള ക്ഷ​ണ​വും രാ​ജ്ഗൗ​രി​ക്കു ല​ഭി​ച്ചു.

മ​ന​ശാ​സ്ത്ര​ജ്ഞ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ക്തി​ക​ളു​ടെ ബൗ​ദ്ധി​ക നി​ല​വാ​രം അ​ള​ക്കു​ന്ന​താ​ണ് ബ്രി​ട്ടീ​ഷ് മെ​ൻ​സ ഐ​ക്യു ടെ​സ്റ്റ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *