മാറാനാഥാ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാളസ്സില്‍ ജൂലായ് 16 മുതല്‍ –

ബാര്‍ച്ച് സ്പ്രിംഗ്സ് (ഡാളസ്സ്): മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്സിന്റെ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലായ് 16 മുതല്‍ 23 വരെ ബാള്‍ച്ച് സ്പ്രിംഗ് ബ്രൂട്ടന്‍ റോഡിലുള്ള മാറാനാഥ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു.

റവ ഡോ ജോണ്‍ വൈക്കോഫ്, റവ മിച്ച് ക്ലെ, റവ തോമസ് മാമന്‍, റവ അനിഷ് ഇലപ്പാറ, റവ ജസ്റ്റിന്‍ ജേക്കബ് എന്നീ പ്രഗല്‍ഭരും പ്രശസ്തരും, ദൈവ വചന പണ്ഡിതരുമാണ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 6.45 ന് മാറാനാഥ ആരാധനാ ഗായക സംഘത്തിന്റെ പ്രെയ്സ് ആന്റ് വര്‍ഷിപ്പോടെയാണ് യോഗങ്ങള്‍ ആരംഭിക്കുക. കണ്‍വന്‍ഷനോടനുബന്ധിച്ച് ജൂലായ് 17 മുതല്‍ 21 വരെ രാവിലെ 9 മുതല്‍ 12.30 വരെ വെക്കേഷന്‍ ബൈബിള്‍ ക്ലാസും ഉണ്ടായിരിക്കും.

ഏവരേയും കണ്‍വന്‍ഷനിലേക്കും, വി ബി എസ്സിലേക്കും സ്വാഗതം ചെയ്യുന്നതായി റവ ബാബു ബേബി, റവ സാലു ദാനിയേല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 972 802 4971, 504 756 8469 എന്നീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *