ബ്രിട്ടണിലെ ലൗട്ടൻ നഗരസഭാ മേയർ ഇനി റാന്നിക്കാരൻ .. !!

ബ്രിട്ടണിലെ ലൗട്ടൻ നഗരസഭാ മേയർ ഇനി റാന്നിക്കാരൻ .. !!

യു.കെയിലെ മലയാളി കുടിയേറ്റത്തിന്റെ ചരിത്രത്തിൽ മറ്റൊരു അവിസ്മരണീയ മുഹൂർത്തം . പത്തനംതിട്ട റാന്നി വയലത്തല കുഴിയംമണ്ണിൽ പള്ളിക്കൽ വീട്ടിൽ പരേതരായ പി.പി എബ്രഹാമിന്റെയും, കുഞ്ഞുകുഞ്ഞമ്മയുടെയും മകനായ ഫിലിപ്പ് എബ്രഹാം ആണ് ഇന്നലെ ബ്രിട്ടണിലെ ലൗട്ടൻ നഗരസഭാ മേയറായി ചുമതലയേറ്റത് . നിലവിൽ ഡപ്യൂട്ടി മേയറായി പ്രവർത്തിച്ചു വരികയായിരുന്നു .

ബറോ കൗൺസിലിന്റെ അത്ര പ്രാധാന്യം ഇല്ലങ്കിലും ലണ്ടൻ നഗരത്തിനകത്തുള്ള ടൗൺ എന്ന നിലയിൽ ടൗൺ മേയറുടെ സ്ഥാനവും പ്രധാനപ്പെട്ടതാണ് . ലൗട്ടൻ കൗൺസിലിലെത്തുന്ന ആദ്യ ഏഷ്യാക്കാരനുമാണ് ഫിലിപ്പ് എബ്രഹാം .

കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജിലെ പഠനത്തിനു ശേഷം 1972ല്‍ എഞ്ചിനീയറിങ്‌ പഠനത്തിനായി ഇംഗ്ലണ്ടില്‍ പോയ ഫിലിപ്‌ പിന്നീട്‌ പത്രപ്രവര്‍ത്തകനും പത്രമുടമയുമായി. 20 വര്‍ഷമായി കേരള ലിങ്ക് എന്ന പത്ര സ്ഥാപന ഉടമയാണ് ഫിലിപ് എബ്രഹാം .ഇംഗ്ലീഷും, മലയാളവും ഇടകലർത്തിയ ഈ മാസിക ആദ്യകാല കുടിയേറ്റക്കാർക്ക് വളരെ പ്രയോജനമായിരുന്നു .

ചെറുകോൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സുനിൽ പള്ളിക്കൽ സഹോദരനാണ് . മലയാളിക്ക് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ് ഫിലിപ്പ് എബ്രഹാമിന്റെ മേയർ പദവിയിലേക്കുള്ള വിജയം …

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *