ലാന ദേശീയ സമ്മേളനത്തില്‍ മലയാളം വിദ്യാലയങ്ങളെ ആദരിക്കുന്നു

ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ന്യുയോര്‍ക്കില്‍ നടക്കുന്ന ലാനാ പത്താം ദൈ്വവാര്‍ഷിക സമ്മേളനത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കലാ- സാംസ്കാരിക- സാഹിത്യ സംഘടനകളുടേയോ വ്യക്തികളുടേയോ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം വിദ്യാലയങ്ങളെ പുരസ്കാരം നല്‍കി ആദരിക്കുന്നു.

കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയില്‍പ്പെട്ട കുട്ടികളെ മാതാപിതാക്കളുടെ മാതൃഭാഷയായ മലയാളം പഠിപ്പിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന അധ്യാപകരേയും സഹപ്രവര്‍ത്തകരേയും ആദരിക്കുന്നതിന്റേയും അംഗീകരി ക്കുന്നതിന്റേയും പ്രതീകമായാണ് അവര്‍ ഉള്‍കൊള്ളുന്ന വിദ്യാലയങ്ങളെ പുരസ്കാരം നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ജോസ് ഓച്ചാലില്‍, സെക്രട്ടറി ജെ. മാത്യൂസ് എന്നിവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഭാഷയുടേയും സാഹിത്യത്തിന്റേയും നിലനില്‍പ്പിനു ഭാഷാ പഠനം അനിവാര്യമാണ്. നിരവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ത്യാഗ സമ്പന്നരായ അധ്യാപകര്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ത്ഥവും ശ്ലാഘനീയവുമാണെന്ന് പത്രക്കുറിപ്പില്‍ തുടര്‍ന്ന് പറയുന്നു. ലാനാ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഇവര്‍ അറിയിച്ചു. വിദ്യാലയങ്ങളെക്കുറിച്ചു സംക്ഷിപ്ത വിവരണം ഉള്‍കൊള്ളുന്ന കുറിപ്പ് ലാനാ സെക്രട്ടറി ജെ. മാത്യുസിന് ഓഗസ്റ്റ് 30 ന് മുമ്പായി ഇമെയില്‍, പോസ്റ്റല്‍ സര്‍വീസ് മുഖേന അയച്ചു നല്‍കേണ്ടതാണ്. jmathews335@gmail.com, Address: 64 Leroy Avenue, Valhalla, NY-10595

കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോസ് ഓച്ചാലില്‍ (പ്രസിഡന്റ്) :972 686 8685, ജെ. മാത്യൂസ് : 914 450 1442, ജോസന്‍ ജോര്‍ജ് : 469 767 3208.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *