നെ​ഹ്റു​വും ലേ​ഡി മൗ​ണ്ട്ബാ​റ്റ​ണും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു; അ​മ്മ​യു​ടെ ഓ​ർ​മ​ക​ളി​ൽ പ​മേ​ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും എ​ഡ്‌​വി​ന മൗ​ണ്ട്ബാ​റ്റ​ണും ത​മ്മി​ൽ ഗാ​ഢ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നെ​ന്ന് മൗ​ണ്ട്ബാ​റ്റ​ണി​ന്‍റെ മ​ക​ൾ. ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി​യാ​യി​രു​ന്ന മൗ​ണ്ട്ബാ​റ്റ​ണി​ന്‍റെ ഭാ​ര്യ എ​ഡ്‌​വി​ന​യു​മാ​യു​ള്ള ബ​ന്ധം മ​ക​ൾ പ​മേ​ല ഹി​ക്സ് നീ ​ഓ​ർ​ക്കു​ന്നു. പ​മേ​ല‍ എ​ഴു​തി​യ ഡോ​ട്ട​ർ ഓ​ഫ് എം​പ​യ​ർ: ലൈ​ഫ് ആ​സ് എ ​മൗ​ണ്ട്മാ​റ്റ​ൺ (Daughter of Empire: Life as a Mountbatten) എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് നെ​ഹ്റു​വി​ന്‍റേ​യും എ​ഡ്‌​വി​ന​യു​ടേ​യും ബ​ന്ധം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​മേ​ല​യ്ക്ക് 17 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ അ​വ​സാ​ന വൈ​സ്രോ​യി ആ​യി ലോ​ർ​ഡ് ലൂ​യി​സ് മൗ​ണ്ട്ബാ​റ്റ​ൺ ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്. നെ​ഹ്റു​വി​നും എ​ഡ്‌​വി​ന​യ്ക്കും ഇ​ട​യി​ൽ തീ​വ്ര​മാ​യ ബ​ന്ധം ഉ​ട​ലെ​ടു​ക്കു​ന്ന​ത് താ​ൻ മ​ന​സി​ലാ​ക്കി​യ​താ​യി പ​മേ​ല പ​റ​യു​ന്നു. നെ​ഹ്റു​വി​ന്‍റെ സ​ഖി​ത്വ​വും വ്യ​ക്തി​ക​ളെ തു​ല്യ​രാ​യി കാ​ണാ​നു​ള്ള ക​ഴി​വും ബു​ദ്ധി​ശ​ക്തി​യു​മാ​ണ് എ​ഡ്‌​വി​ന​യെ അ​ദ്ദേ​ഹ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. ത​ന്‍റെ അ​മ്മ എ​ഴു​തി​യ ക​ത്തു​ക​ളി​ൽ നെ​ഹ്റു​വി​ന്‍റെ ചി​ന്ത​ക​ളും വൈ​കാ​രി​ക​ത​ക​ളും നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. പി​ന്നീ​ട് നെ​ഹ്റു​വും അ​മ്മ​യും എ​ത്ര​മാ​ത്രം ആ​ഴ​ത്തി​ലാ​ണ് സ്നേ​ഹി​ച്ചി​രു​ന്ന​തെ​ന്നും ബ​ഹു​മാ​നി​ച്ചി​രു​ന്ന​തെ​ന്നും മ​ന​സി​ലാ​ക്കി.

ഇ​രു​വ​രും ത​മ്മി​ൽ ശാ​രീ​രി​ക ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തി​ൽ വ​ലി​യ ആ​കാം​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് എ​ഡ്‌​വി​ന ത​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തി. ആ​സ​മ​യ​ത്ത് എ​ഡ്‌​വി​ന​യ്ക്കും പ​ണ്ഡി​റ്റ്ജി​ക്കും ഒ​രി​ക്ക​ലും ത​മ്മി​ൽ ശാ​രീ​രി​ക ബ​ന്ധം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. ഇ​രു​വ​രും ഒ​രു​സ​മ​യം​പോ​ലും ഒ​റ്റ​യ്ക്കാ​യി​രു​ന്നി​ല്ല. എ​ല്ലാ​യ്പ്പോ​ഴും ആ​ളു​ക​ൾ​ക്ക് ന​ടു​വി​ലാ​യി​രു​ന്നു.

ഇ​ന്ത്യ വി​ടു​മ്പോ​ൾ ത​ന്‍റെ മ​ര​ത​കം പ​തി​പ്പി​ച്ച മോ​തി​രം നെ​ഹ്റു​വി​ന് ന​ൽ​ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് വാ​ങ്ങി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് മ​ക​ൾ ഇ​ന്ദി​ര​യ്ക്കു​ന​ൽ​കി. നെ​ഹ്റു​വി​ന് സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യാ​ൽ മോ​തി​രം വി​റ്റ് പ​ണം അ​ദ്ദേ​ഹ​ത്തി​നു ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​ന്ദി​ര​യ്ക്ക് ന​ൽ​കി​യ​ത്- പ​മേ​ല പ​റ​യു​ന്നു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *