തോമസ് സഖറിയ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍

ടെന്നസ്സി: അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ തോമസ് സഖറിയായെ ടെന്നസ്സി ആസ്ഥാനമായ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടറായി യുഎസ് എനര്‍ജി സെക്രട്ടറി റിക് പെറി നിയമിച്ചു. ജൂലൈ 1 ന് തോമസ് സഖറിയ ചുമതലയേല്ക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

1957 ല്‍ കേരളത്തില്‍ ജനിച്ച തോമസ് സഖറിയ കര്‍ണാടകയിലെ നാഷണല്‍ ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനികല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മിസ്സിസിപ്പി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറ്റീരിയല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

കംപ്യൂട്ടര്‍ ടെക്‌നോളജിയെ കുറിച്ച് നൂറില്‍ പരം പ്രസിദ്ധീകരണങ്ങളാണ് തോമസിന്റെ പേരിലുള്ളത്. ക്ലാര്‍ക്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗ് സയന്‍സില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഡയറക്ടര്‍ പദവിക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് തോമസെന്ന് ടെക്‌സസ് മുന്‍ ഗവര്‍ണറും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയുമായ റിക് പെറി അഭിപ്രായപ്പെട്ടു.

News Report: –
P.P.Cherian, BSc, ARRT(R)
Freelance Reporter,Dallas
PH:214 450 4107

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *