ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കൊപ്പം പി എം എഫ് പ്രവര്‍ത്തകര്‍ ഈദ്‌ ആഘോഷിച്ചു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന റമദാൻ കിറ്റ് വിതരണത്തിന് ഈദ്‌ ആഘോഷത്തോടെ സമാപനം. പത്ത് ഘട്ടങ്ങളിലായി ആയിരത്തിലേറെ കിറ്റുകള്‍ കൊടുത്ത് ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് റിയാദിലെ മറ്റൊരു സംഘടനക്കും അവകാശപെടാന്‍ സാധിക്കത്തക്കതരത്തില്‍ പി എം എഫ് ഏറ്റുഎടുത്ത ദൗത്യം റിയാദിലെ ജീവകാരുണ്യ ബിസിനെസ്സ് രംഗത്തുള്ളവരുടെയും  സ്ഥാപനങ്ങളുടെയും അതിലുപരി പി എം എഫ് പ്രവര്‍ത്തകരുടെ സഹായത്തിലൂടെ വിജയകരമായി പൂർത്തിയാക്കാന്‍ സാധിച്ചു.

അരി,എണ്ണ പലവെഞ്ചജനങ്ങള്‍ അടക്കമുള്ള കിറ്റ് ഒമ്പത് ഘട്ടങ്ങൾവരെ ആടിനെയും ഒട്ടകത്തെയും  മെയ്ക്കുന്നവർക്കാണ് വിതരണം ചെയ്തത് പത്താം ഘട്ടവിതരണം  മാസങ്ങളായി ജോലിയും ശമ്പളവുംമില്ലാതെ കഴിയുന്ന ഒരു കമ്പനിയിലെ നൂറോളം പേർക്കാണ് വിതരണം ചെയ്തത്. ഈദ് ദിവസമായ ഇന്ന് എമ്പതോളം വരുന്ന മറ്റൊരു കമ്പനിയിലെ തൊഴിലികൾക്ക് ഭക്ഷണം വിളമ്പിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും  ആഘോഷത്തിൽ പങ്കെടുത്ത് പിഎംഎഫ് പ്രവർത്തകർ ഈദുല്‍ ഫിത്‌ര്‍ ആഘോഷിച്ചു.

റമദാനിലെ വലിയൊരു ജീവകാരുണ്യ പ്രവർത്തനത്തിന് ഈദ്‌ ആഘോഷത്തോടെ   താല്‍കാലികവിരാമമായി  ജീവകാരുണ്ണ്യത്തിന്റെ പുതിയ പന്ഥാവ് വെട്ടിതുറന്ന് പ്രവാസി മലയാളി ഫെഡറേഷന്‍റെ ജീവകാരുണ്യപ്രവര്‍ത്തനത്തിനും റമദാൻ കിറ്റ് വിതരണത്തിന് സഹായിച്ച എല്ലാവര്ക്കും നന്ദി രേഖപെടുത്തുന്നതായ് ജി സി സി  കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്, ഗ്ലോബല്‍ മീഡിയ കോര്ഡിനെറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, എന്നിവര്‍ പറഞ്ഞു.

നൗഫല്‍ മടത്തറ ,ഡോ: അബ്ദുല്‍ നാസര്‍, ചന്ദ്രസേനന്‍, സവാദ് ആയത്തില്‍, സ്റ്റീഫന്‍ കോട്ടയം, ബോബി ജോസഫ്‌, ഗോപന്‍ ,ഷെരീക്ക് തൈകണ്ടി, അസലം പാലത്ത്,  മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, ഷാജഹാന്‍ കല്ലമ്പലം, ഷാജഹാന്‍ ചാവക്കാട്, ജോര്‍ജ് കുട്ടി മാക്കുളം, ജോണ്‍സണ്‍, അബ്ദുല്‍കദര്‍, സലിം വാലില്ലപുഴ, അലികുട്ടി, രാധാകൃഷ്ണന്‍, റഹീം പാലത്ത്, ഷിബു എല്‍ദോ, അലി തിരുവല്ല, സന്തോഷ്‌ കൊടുങ്ങല്ലൂര്‍, ഷാജി പാലോട്, ഷമീം പാങ്ങോട്,ബിജു ദേവസ്യ, വിജയകുമാര്‍, പ്രമോദ് കൊടുങ്ങല്ലൂര്‍ ബിജു പുനല്ലൂര്‍, എന്നിവര്‍ റമദാനിലെ കിറ്റ് വിതരണത്തിനും ഈദ്‌ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കി

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *