കേരള കൗൺസിൽ ഓഫ് ചർച്ചസ് ഗൾഫ് സോൺ ജനറൽ അസംബ്ലി

ദുബായ് : കേരളത്തിലെ ക്രൈസ്തവ എപ്പീസ്‌ക്കോപ്പൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് ഗൾഫ് സോൺ പ്രഥമ അസംബ്ലി, ദുബായ് മോർ ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ നടന്നു.

സഭകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ക്രിസ്തു കേന്ദ്രീയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ദർശനത്തിൽ
നിലപാടുകൾ സ്വീകരിച്ചു മുന്നേറണമെന്ന് കെ.സി.സി. ഗൾഫ് സോൺ ജനറൽ അസംബ്ലി അഭിപ്രായപ്പെട്ടു.

റവ. ജോ മാത്യുവിന്റെ അദ്ധൃക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സോണൽ സെക്രട്ടറി ജോബി ജോഷ്വാ, സോളമൻ ഡേവിഡ് , ഡയസ് ഇടിക്കുള, ബാബു കുര്യൻ, സാം മൈക്കിൾ, ചെറിയാൻ കീക്കാട് എന്നിവർ പ്രസംഗിച്ചു.

കെ.സി.സി. ഗൾഫ് സോൺ പുതിയ സാരഥികളായി റവ. ജോ മാത്യു (പ്രസിഡണ്ട്‌ ), ബാബു കുര്യൻ (സെക്രട്ടറി), മോനി എം ചാക്കോ (ട്രഷാർ), സുധിപ് ചെറിയാൻ (ജോ. സെക്രട്ടറി),സുജ ഷാജി (വിമൻസ് കമ്മിഷൻ), റവ. നൈനാൻ . കെ. ഫിലിപ്പ്, റവ. അബിൻ എബ്രഹാം (ക്ലർജി കമ്മിഷൻ), ഡീക്കൻ ജോൺ കാട്ടിൽ പറമ്പിൽ (യൂത്ത് കമ്മിഷൻ), അജിത്‌ ഫിലിപ്പ് (കൾച്ചറൽ കൺവീനർ), അഭിജിത്ത് പാറയിൽ, ഷാജി ഡി.എസ് (എക്യൂ മിനിക്കൽ എക്ളീഷ്യ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *