ജോഷി സെബാസ്റ്റ്യൻ മെൽബണിൽ നിര്യതനായി , ശവസംസ്കാരം പിന്നീട് ഓസ്ടേലിയായിൽ

ജോഷി സെബാസ്റ്റ്യൻ മെൽബണിൽ നിര്യതനായി , ശവസംസ്കാരം പിന്നീട് ഓസ്ടേലിയായിൽ.

മെൽബൺ . – മെൽബണിലെ മിച്ചത്ത് താമസമാക്കിയ ജോഷി സെബാസ്റ്റ്യൻ (45) കഴിഞ്ഞ ദിവഷം വൈകീട്ട് 8 – മണിക്ക് വീട്ടിൽ വച്ച് നിര്യാതനായി.ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ സെബാസ്റ്റ്യന്റെ മകനാണ്.കഴിഞ്ഞ രണ്ടു വർഷമായി ക്യാൻസർ രോഗ ബാധിതനായി ചികിൽസയിലായിരുന്നു.

.ശവസം സ്കാരം പിന്നീട് മെൽബണിൽ നടത്തപ്പെടും.സീറോമലബാർ സഭയുടെ ബോക്സ് ഹിൽ വാർഡിലെ വളരെ സജീവവും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി. ഭാര്യ മൻജു സെബാസ്റ്റ്യൻ കാസർ ഗോഡ് ബളാൽ ഓലിക്കൽ കുടുംബാംഗമാണ്.അയർ ലണ്ടിൽ നിന്നു രണ്ട് വർഷം മുൻപാണ് ജോഷിയും കുടുംബവും മെൽബണിൽ എത്തിയത്.

.ദമ്പതികൾക്ക് മൂന്ന് കുട്ടികളാണ് . ക്രിസ്‌റ്റോ, ആഷ്‌ലി, ജെറാൾഡ് എന്നിവരാണ്.ജോഷിയുടെ മൃതദേഹം കാണുവാൻ സുഹൃത്തുക്കളും നാട്ടുകാരുമായി ധാരാളം ആളുകൾ എത്തിയിരുന്നു. വീട്ടിൽ മരിച്ചതിനാൽ കോറോണർ എത്തി തുടർ നടപടികൾ നടത്തി

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *