മഗ് രിബ് നിസ്ക്കാരത്തിന് ദേവാലയത്തിൽ അവസരമൊരുക്കി  അൽ അയിനിലെ സെന്റ് ജോർജ്ജ് യാക്കോബായ സിംഹാസന പള്ളി ഇടവകക്കാർ

പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ മാസത്തിൽ യു എ ഇ യിൽ നിന്നും മതസൗഹാർദ്ദത്തിന്റെ ഒരു ഇഫ്താർ വിരുന്ന്.

റോബിൻ വർഗ്ഗീസ് .ചിറത്തലയ്ക്കൽ

 

അൽ അയിൻ:ഈ സംഗമം നടന്നത് യു എ ഇ യിലെ ഹരിത മനോഹര നഗരമായ അൽ അയിൻ സെന്റ് ജോർജ്ജ് യാക്കോബായ സിംഹാസന പള്ളിയിലാണ്.യു എ ഇ യുടെ ചരിത്രത്തിലാദ്യമായി ഒരു ക്രിസ്ത്യൻ ദേവാലയത്തിൽ മഗ് രിബ് നമസ്കാരവും നോമ്പുതുറയും നടന്നു.
ഇടവകാംഗങ്ങളും വൈദികരും ചേർന്ന് എല്ലാവരേയും സ്വാഗതം ചെയ്യുകയും അവരോടൊപ്പം നോമ്പുതുറയിൽ പങ്കുചേരുകയും ചെയ്തു.

ക്രിസ്ത്യൻ-മുസ്ളീം സഹോദരങ്ങൾ ഒരുമിച്ചിരുന്നു നോമ്പുതുറക്കുകയും സ്നേഹ സൗഹാർദ്ദം പങ്കു വയ്ക്കുകയും അതു വഴി കനിവിന്റെ കവാടങ്ങൾ തുറന്നു കാട്ടി അതിർവരമ്പുകളില്ലാത്ത പൊതുസമൂഹത്തിന്റെ മുൻപിൽ ഉദാത്ത മാതൃകയായി ഇവിടുത്തെ ക്രിസ്ത്യൻ വിശ്വാസി സമൂഹം.

ദേവാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത്മുസ്ളീം സഹോദരങ്ങളെ ക്ഷണിക്കുകയും അവരോടൊത്ത് സ്നേഹവും സന്തോഷവും പങ്കിടുകയെന്ന ഇടവകാംഗങ്ങളുടെ ആശയത്തിന്റെ അടിസഥാനത്തിലാണ് ഇഫ്താർ സംഗമം സംഘടിപ്പിക്കപ്പെട്ടതെന്ന് ഫാ.പ്രിൻസ് പൊന്നച്ചൻ പറഞ്ഞു ഈ ദേവാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെയൊരു വിരുന്ന് സംഘടിപ്പിച്ചതെന്നും അതിൽ വളരെയധികം ചാരിതാർത്ഥ്യവും സന്തോഷവും ഉണ്ടെന്നും ഇടവക സെക്രട്ടറി ജോസഫ് വർഗീസ് പറഞ്ഞു.ഫാ.ജോൺ സാമുവൽ എല്ലാവർക്കും നന്മയും സമാധാനവും നിറഞ്ഞ റമദാൻ ആശംസകൾ അർപ്പിച്ചു.

റമദാൻ മാസത്തിലെപതിനാലാമത് നോമ്പുദിവസം ഇഫ്താർ സമയം മഗ് രിബ് നിസ്കാരത്തിനായി ദേവാലയം തുറന്നു കൊടുത്ത് ഇടവകാംഗങ്ങൾ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയായി. ഒരു ഇസ്ളാമിക രാജ്യത്ത് ജാതിമത ദേശങ്ങൾക്കപ്പുറത്ത് മതസൗഹാർദ്ദം പുണ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് .ഈ പള്ളിയും പരിസരവും ഇവിടുത്തെ വിശ്വാസികളും.

വിശുദ്ധമാക്കപ്പെട്ട ദേവാലയത്തിൽ മുസ്ളീം സഹോദരങ്ങൾക്ക് നമസ്കാരത്തിനായി പരവതാനി വിരിച്ച് മാതൃകയായിരിക്കുകയാണ് .സെന്റ് ജോർജ്ജ് യാക്കോബായ സിംഹാസന പള്ളി .

മഗ് രിബ് നിസ്കാരത്തിന് നേതൃത്വം നല്കിയത് ഇമാം സൈനുലാബ്ദീൻ ആണ്.ഇത്തരം മഹനീയ നിമിഷങ്ങൾ ഒരുക്കി മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി മാറിയ ഇടവകാംഗങ്ങൾക്ക് അദ്ധേഹം നന്ദി പറഞ്ഞു.

നോമ്പനുഷ്ടിക്കുന്നവന് നോമ്പുതുറക്കാൻ ഭക്ഷണം ഒരുക്കുന്നത് തന്നെ പുണ്യമാണെന്നിരിക്കെ .അ നല്ലപ്രവൃത്തിക്ക് ഇടവകയിലെ വനിതാ സമാജം പ്രവർത്തകർ മുന്നിട്ടിറങ്ങി.രുചിയേറുന്ന ചിക്കൻ ബിരിയാണി ഒരുക്കിയാണ് അവർ സഹോദരങ്ങളെ സ്വീകരിച്ചത്.
ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുവാനും വിളമ്പി നല്കുവാനും പള്ളിയിലെ യൂത്ത് വിംങ് നേതൃത്വം നല്കി.കഴിഞ്ഞ വർഷങ്ങളിൽ ഷാർജാ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലും ഇഫ്താർ വിരുന്ന് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഫാ.വർഗീസ് ചെമ്പോളിയുടെ നേതൃത്വത്തിലായിരുന്നു ഇത്.
വരും നാളുകളിലുംവരുന്ന തലമുറകളിലേക്കും ഒരു സന്ദേശമായി ഈ പുണ്യപ്രവൃത്തി മാറുമെന്ന കാര്യത്തിൽ സംശയമില്ലാ.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *