6 ലക്ഷം കുത്തുകള്‍ കൊണ്ട് മലയാളി തീര്‍ത്ത ചിത്രം ഫുജൈറ ഭരണാധികാരികള്‍ക്ക് കൈമാറി

ദുബൈ: 6 ലക്ഷം മഷി കുത്തുകള്‍ കൊണ്ട് മലയാളി വരച്ച ചിത്രം ഫുജൈറ ഭരണാധികാരികള്‍ക്ക് കൈമാറി. പ്രവാസി ചിത്രകാരന്‍ ബക്കര്‍ തൃശ്ശൂരാണ് ഫുജൈറ ഭരണാധികാരി ഹിസ്‌ ഹൈനസ് ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷര്‍കിയുടെയും കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷര്‍കിയുടെയും മനോഹര ചിത്രങ്ങള്‍ വരച്ചു അവര്‍ക്ക് നേരിട്ട് കൈമാറിയത് . A1 വലുപ്പത്തില്‍ തീര്‍ത്ത ഇരുവരുടെയും ചിത്രങ്ങള്‍ വരക്കാന്‍ ഏതാണ്ട് 20 ദിവസമെടുത്തു .ഒരു അപകടത്തില്‍പ്പെട്ട് വലത് കൈയിലെ നടുവിരല്‍ നഷ്ടപ്പെട്ട ബക്കര്‍ തൃശ്ശൂര്‍ ഏറെ പണിപ്പെട്ട് വരച്ച ചിത്രങ്ങള്‍ ഭരണാധികാരികള്‍ക്ക് നേരിട്ട് കൈമാറിയ ആത്മസംത്യപ്തിയിലാണ് ബക്കര്‍ ഇപ്പോള്‍…………….

29 വര്‍ഷമായി പ്രവാസിയായി യു എ ഇ -യിലുള്ള ബക്കര്‍ രാജ്യത്തെ മിക്ക ഭരണാധികാരികളുടെ ചിത്രങ്ങള്‍ മനോഹരമായി വരച്ചിട്ടുണ്ട് .എന്നാല്‍ താന്‍ വരച്ച ചിത്രങ്ങള്‍ ഭരണാധികാരികള്‍ക്ക് കൈമാറാന്‍ ബക്കറിന് ഇത് വരെ അവസരം കൈവന്നിട്ടില്ല.ഇതിനിടയിലാണ് ഇത്തരത്തിലുള്ള തന്‍റെ ആഗ്രഹങ്ങൾ സുഹുര്‍ത്തും ലക്ഷ്യറി ലൈഫ് സ്റ്റൈല്‍ വാച്ചസിന്‍റെ ഉടമ്മയുമായ ഫൈസല്‍ നീലാംബ്രയുമായി പങ്കുവെച്ചത് .അദ്ധേഹം വഴിയാണ് ബക്കറിന് ഫോട്ടോ സമ്മാനിക്കാനുള്ള അവസരം കൈവന്നത്.

ഫൈസലിന്‍റെ സ്പോന്‍സര്‍ സഈദ് അബ്ദുള്ള ഫുജൈറ ഭരണാധികാരിയുടെ ജീവനക്കാരനാണ് .അദ്ധേഹമാണ് ബക്കറിന്‍റെ സുന്ദരചിത്രങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിച്ചത് . ചിത്രങ്ങള്‍ കണ്ട ഹിസ്‌ ഹൈനസ് ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷര്‍കി അദ്ദേഹത്തെയും സുഹുര്‍ത്തുകളെയും കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു .

ഫോട്ടോ : ഫുജൈറ ഭരണാധികാരി ഹിസ്‌ ഹൈനസ് ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷര്‍കിക്ക് ബക്കറിന്‍റെ ചിത്രം കൈമാറുന്നു വലത്ത് നിന്ന് ആദ്യം ചിത്രക്കാരന്‍ ബക്കര്‍ തൃശ്ശൂര്‍

 

ഫുജൈറയിലെ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബക്കറിന് ഒപ്പം മലബാര്‍ ഗോള്‍ഡ്‌ കോര്‍- എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ്‌ കോസ്മോസ് കോ-ചെയര്‍മാനുമായ എ കെ ഫൈസല്‍, ലക്ഷ്യറി ലൈഫ് സ്റ്റൈല്‍ വാച്ചസ് എം ഡിയും ഡിസൈന്‍ ആന്‍ഡ്‌ ഇന്‍റ്റിയല്‍ എം ഡിയുമായ ഫൈസല്‍ നീലാബ്ര,എ എ കെ ഗ്രൂപ്പ് എം ഡി മുസ്തഫ ,കോസ്മോസ് ഡയറക്ടര്‍ കുഞ്ഞു,ഓറഞ്ച് എവന്‍സ് എം ഡി മുഹസിന്‍ വണ്ടൂര്‍ എന്നിവരും ഫോട്ടോ കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു.അവസാനം ഫുജൈറ ഭരണാധികാരി ഇവരെ ഒപ്പം ഇരുത്തി ഭക്ഷണം കഴിപ്പിച്ചാണ് യാത്രയാകിയത്. ബക്കര്‍ ഇപ്പോള്‍ ഒരു മിറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മനോഹരമായ ചിത്രം ഒരുക്കുന്ന തിരക്കിലാണ് . അത് അദ്ധേഹത്തിന് കൈമാറുക എന്നതാണ് തന്‍റെ കലാ ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് ബക്കര്‍ പറയുന്നു. അതിന് ആരെങ്കിലും വഴി ഒരുക്കുമെന്നാണ് ബക്കര്‍ കരുതുന്നത്…………………..

 

News Report by : Abdul Azeez

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *